കാഞ്ഞങ്ങാട്: മണ്ണെണ്ണ വിളക്കിെൻറ വെട്ടത്തിൽ പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിലും ബി.എഡും നേടിയബളാംതോട് മുന്തൻെറ മൂലയിലെ അംബികയുടെ വീട്ടിൽ ഇനിയും വൈദ്യുതിയെത്തിയില്ല. 20 സെൻറ് സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡിലാണ് താമസിക്കുന്നത്. വീടിന് നമ്പറുമുണ്ട്. വൈദ്യുതി കണക്ഷനുവേണ്ടി അപേക്ഷ നൽകിയെങ്കിലും ഇനിയും ലഭിച്ചിട്ടില്ലെന്നാണ് പരാതി.
ഷെഡിനു മുകളിലൂടെ വൈദ്യുതി ലൈൻ കടന്നുപോകുന്നതാണ് കണക്ഷൻ ലഭിക്കാൻ തടസ്സമായി നിൽക്കുതെന്നാണ് അധികൃതർ പറയുന്നതെന്ന് അംബികയും പിതാവ് കൃഷ്ണനും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. 31,17, 71 രൂപ അടച്ചാൽ കണക്ഷൻ നൽകാമെന്നാണ് അധികൃതർ അറിയിച്ചതെന്ന് ഇവർ പറഞ്ഞു. പശുവളർത്തലിലൂടെയാണ് കുടുംബം ജീവിക്കുന്നത്.
വലിയ തുക അടക്കാൻ സാമ്പത്തികശേഷി ഇല്ലെന്നാണ് കൃഷ്ണൻ പറയുന്നത്. മദ്രാസ് യൂനിവേഴ്സിറ്റിയിൽനിന്ന് ഒന്നാം റാങ്കോടെയും സ്വർണമെഡലോടെയുമാണ് ബിരുദാനന്തര ബിരുദവും എം.ഫിലും നേടിയത്. ഇനി എം.എഡിന് പഠിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും ഓൺലൈൻ ക്ലാസായതിനാൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പോലും സൗകര്യം ഇല്ലെന്നാണ് അംബിക പറയുന്നത്. തങ്ങളുടെ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.