കാഞ്ഞങ്ങാട്: ഗള്‍ഫിലെ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് പണം തട്ടി. കൊളവയല്‍ ഇട്ടമ്മലിലെ സുമയ്യ മന്‍സിലില്‍ അബ്ദുൽറഹിമാന്റെ മകന്‍ അബ്ദുൽ അസീസിനെയാണ് (28) ഞായറാഴ്ച രാത്രി എട്ടുമണിയോടെ 17 അംഗ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇക്ബാല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിന്റെ പരിസരത്തേക്ക് കൊണ്ടുവന്ന യുവാവിനെ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
അടിച്ചും ചവിട്ടിയും പരിക്കേൽപിച്ച് ഇയാളുടെ കൈയിലുണ്ടായിരുന്ന 4000 രൂപ തട്ടിയെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസീബ്, ജുനൈദ്, വിപിന്‍, സഫറു, ഫഹദ്, സുഹൈല്‍, ഫൈറൂസ്, മര്‍ഷാദ്, വാഹിദ്, മനാഫ് തുടങ്ങി കണ്ടാലറിയാവുന്ന മറ്റ് ആറുപേരും ചേര്‍ന്നാണ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് അബ്ദുൽ അസീസ് പറഞ്ഞു. ഹോസ്ദുര്‍ഗ് എസ്.ഐ കെ.പി. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.