അ​ഷ്‌​ഫാ​ഖി​നു​ള്ള ഇ​ല​ക്ട്രി​ക് സൈ​ക്കി​ൾ ന​ട​ൻ പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ പ്രധാനാധ്യാപകൻ വി.​കെ.​പി. അ​ബ്ദു​ൽ ജ​ബ്ബാ​റി​ന് കൈ​മാ​റു​ന്നു

അ​ഷ്ഫാ​ഖി​ന്റെ ജീ​വി​ത​യാ​ത്ര​ക്ക് ഇ​നി ഗ​തിവേ​ഗം

തൃ​ക്ക​രി​പ്പൂ​ർ: അ​ധ്യാ​പ​ക​രും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും ഒ​രു​മി​ച്ച​പ്പോ​ൾ ഒ​രു വ​ണ്ടി​ക്കാ​യു​ള്ള അ​ഷ്ഫാ​ഖി​ന്റെ കാ​ത്തി​രി​പ്പി​ന് വി​രാ​മം. ഇ​ള​മ്പ​ച്ചി ഗു​രു ച​ന്തു​പ്പ​ണി​ക്ക​ർ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഷ്‌​ഫാ​ഖ്‌ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യ​ർ​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യാ​ണ്.

മു​ച്ച​ക്ര സൈ​ക്കി​ളി​ൽ വ​ള​രെ പ്ര​യാ​സ​പ്പെ​ട്ട് സ്കൂ​ളി​ലെ​ത്തു​ന്ന അ​ഷ്ഫാ​ഖി​ന്റെ നീ​ണ്ട​കാ​ല​ത്തെ ആ​ഗ്ര​ഹ​മാ​ണ് സ്വ​ന്ത​മാ​യൊ​രു ഇ​ല​ക്ട്രി​ക് സൈ​ക്കി​ൾ. ത​ന്റെ ആ​ഗ്ര​ഹം പ​ല​പ്പോ​ഴാ​യി അ​വ​ൻ സ്പെ​ഷ​ൽ എ​ജു​ക്കേ​റ്റ​റാ​യ ഷാ​നി​ബ​യോ​ടും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഷാ​നി​ബ​യാ​ണ് വി​വ​രം സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.​എം.​വി. മു​ര​ളീ​ധ​ര​നോ​ട് പ​റ​ഞ്ഞ​ത്.

അ​ദ്ദേ​ഹം സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ പി. ​പ്ര​സാ​ദി​നോ​ട് പ​റ​യു​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ 1994 എ​സ്.​എ​സ്.​എ​ൽ.​സി ബാ​ച്ച് കൂ​ട്ടാ​യ്മ സ​ഹാ​യ​വു​മാ​യി മു​ന്നോ​ട്ടു​വ​രു​ക​യും ചെ​യ്തു. ന​ട​ൻ പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഹെ​ഡ്മാ​സ്റ്റ​ർ വി.​കെ.​പി. അ​ബ്ദു​ൽ ജ​ബ്ബാ​റി​ന് സൈ​ക്കി​ൾ കൈ​മാ​റി. കെ.​പി. ക​മ​ലാ​ക്ഷ​ൻ, അ​ഡ്വ. എ​സ്.​എ​ൻ. സ​രി​ത, എം. ​മ​നു, മു​ഹ​മ്മ​ദ് അ​ക്രം, ടി.​എം.​വി. മു​ര​ളീ​ധ​ര​ൻ, ഇ.​വി. ഗ​ണേ​ശ​ൻ, കെ. ​ര​വി, ടി.​വി. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Ashfaqin's life journey has gained momentum now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.