തൃക്കരിപ്പൂർ: ജലജീവനം അതിജീവനത്തിന് എന്ന പേരിൽ ജില്ല ഭരണകൂടം പുനരുജ്ജീവന നടപടികൾ സ്വീകരിച്ച ചെറിയചാൽ പുഴയിൽ മീനുകൾ ചത്തുപൊങ്ങി.
കണ്ണംകൈ പാലം പരിസരത്തുനിന്ന് കിഴക്കോട്ടൊഴുകുന്ന ഭാഗത്താണ് സംഭവം. മീനുകൾ കൂട്ടത്തോടെ ചത്തുമലച്ചതിന് കാരണം വ്യക്തമല്ല. പുഴയിൽ നീരൊഴുക്ക് കുറഞ്ഞതും തടസ്സങ്ങളുമാവാം കാരണമെന്ന് കരുതുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് 2019ൽ ചെറിയചാല്‍ തോട് പുനരുജ്ജീവന പദ്ധതി നടപ്പാക്കിയത്.
കണ്ണംകൈ പാലം നിർമാണത്തിനായി പുഴ മണ്ണിട്ട് നികത്തിയിരുന്നു. ഏറെക്കഴിഞ്ഞ് തുറന്നുവെങ്കിലും പുഴ ഈ മേഖലയിൽ ശോഷിച്ചുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.