തൃക്കരിപ്പൂർ: സുമനസ്സുകൾ കൈകോർത്തപ്പോൾ കുരുന്നുകളുടെ വീട്ടിൽ വൈദ്യുതിയെത്തി. ഒപ്പം പഠനസഹായിയായി ടെലിവിഷനും. തങ്കയം എ.എൽ.പി സ്കൂൾ വിദ്യാർഥികളായ ധനുപ്രിയ, ദേവപ്രസാദ് എന്നിവരുടെ വീട് വൈദ്യുതീകരിക്കാത്തതിനാൽ ഓൺലൈൻ പഠനം വഴിമുട്ടിയ അവസ്ഥയിലാണ് സ്കൂൾ അധികൃതർ തൃക്കരിപ്പൂർ വൈദ്യുതി സെക്ഷൻ ഓഫിസുമായി ബന്ധപ്പെടുന്നത്.
വൈകാതെ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷെൻറയും വയറിങ് അസോസിയേഷെൻറയും നേതൃത്വത്തിൽ വീട്ടിലെ വയറിങ് പൂർത്തീകരിച്ചു. തുടർന്ന് വൈദ്യുതി കണക്ഷനും നൽകി. ചന്തേര ജനമൈത്രി പൊലീസിെൻറ സഹായവും ലഭിച്ചു. കുട്ടികൾക്ക് പഠിക്കാൻ ടെലിവിഷനും പൊലീസ് ഉദ്യോഗസ്ഥർ നൽകി. പൂച്ചോലിലെ വീട്ടിലെത്തി എം. രാജഗോപാലൻ എം.എൽ.എയാണ് ടെലിവിഷൻ സമ്മാനിച്ചത്. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി വി.ജനാർദനൻ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ്, പഞ്ചായത്ത് മെംബർ പി.തമ്പാൻ നായർ, എം.സുരേശൻ കാനം, രാമചന്ദ്രൻ, കെ.പവിത്രൻ, തങ്കയം എ. എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.പി. മീന എന്നിവർ സംസാരിച്ചു. ഇൻസ്പെക്ടർ ഓഫ് പൊലീസ് പി. നാരായണൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫിസർ കെ.വി. പ്രദീപൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.