നിള ചിത്രീകരണത്തിനിടെ

നിളയുടെ യാത്രകൾ ഓൺലൈൻ ടെലിവിഷനിൽ

തൃക്കരിപ്പൂർ: നിളയുടെ യാത്രകൾ ടെലിവിഷനിലേക്കും. കോവിഡ് കാലത്തെ അടച്ചിടലിനിടയിൽ ത‍െൻറ വീട്ടുപരിസരത്തേക്ക് യാത്ര നടത്തി ശ്രദ്ധേയയായ ഏഴാം തരം വിദ്യാർഥിനി നിളയുടെ പ്രകൃതി അനുഭവയാത്രകളാണ് ശാസ്ത്രസാഹിത്യ പരിഷത്തി‍െൻറ ഓൺലൈൻ 'യുറേക്കാ' ടെലിവിഷനിൽ ഇടം നേടിയത്.

നിളയുടെ ദൃശ്യയാത്രാവിവരണത്തിൽ ത​െൻറ ചുറ്റുപാടുകളെ ഒരു കുട്ടി സമീപിക്കുന്നുവെന്നതി‍െൻറ നേർചിത്രമാണ് തെളിയുന്നത്. ജൈവവൈവിധ്യ സമ്പന്നമായ ഇടയിലെക്കാട് കാവ്, കവ്വായിക്കായൽ, കടൽ, കടലും കായലും കൈകോർത്തു നിൽക്കുന്ന വലിയപറമ്പി‍െൻറ സവിശേഷതകൾ, കണ്ടൽകാടുകൾ, പണ്ടു കാലത്ത് വസൂരി പിടിപെട്ട മനുഷ്യരെ ജീവനോടെ തള്ളിയിട്ടിരുന്ന കവ്വായിക്കായലിലെ കുരിപ്പുമാട്, ദേശീയപാതയോരത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കുകയും കുട്ടികൾക്കായി പാപ്പാത്തി പാർക്ക് നിർമിക്കുകയും ചെയ്ത പടോളി രവിയുടെ കഥ, നാട്ടുപൂക്കളെപ്പറ്റിയുള്ള ചിത്രീകരണം തുടങ്ങി 11 എപ്പിസോഡുകൾ പിന്നിട്ട നിളയുടെ യാത്രയിൽ വിഷയീഭവിക്കുന്നു.

പരിസ്ഥിതി ഉൾക്കാഴ്ച നിറഞ്ഞു നിൽക്കുന്നതാണ് കാഴ്ചകളത്രയും. സംസ്ഥാനത്താകമാനമുള്ള കുട്ടികൾ ഇത് കാണുന്നതിലൂടെ ഇത്തരം കൊച്ചുയാത്രകൾ നടത്താൻ പ്രേരിപ്പിക്കുകയാണ് ഉദ്ദേശിക്കുന്നത്. പരിഷത്തി‍​െൻറ ജില്ല ബാലവേദിയുടെ സഹകരണത്തോടെയാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.

ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും പ്രശസ്ത സാഹിത്യകാരനുമായ കെ.കെ. കൃഷ്ണകുമാർ പ്രദർശനോദ്ഘാടനം നിർവഹിച്ചു.

ബാലവേദി ഉപസമിതി സംസ്ഥാന ചെയർമാൻ പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറി പി.രമേഷ് കുമാർ, ബാലവേദി സംസ്ഥാന കൺവീനർ വി.രാജലക്ഷ്മി, രാഘവൻ മാണിയാട്ട്, വിനയൻ പിലിക്കോട്, വി.ടി.കാർത്യായനി, കെ. രാജീവൻ, കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ടെലിവിഷൻ കോഓഡിനേറ്റർ ആർ.രൂപേഷ് സ്വാഗതവും വി. നിള നന്ദിയും പറഞ്ഞു.

Tags:    
News Summary - Nila's Journeys on Online Television

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.