അൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്​ദുൽ മുത്തലിബ് എന്നിവർ നഗരസഭ 18ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി എം.ഒ. ജോണിനുവേണ്ടി വോട്ട് അഭ്യർഥിക്കുന്നു

സ്ഥാനാർഥിക്ക് കോവിഡ്; വോട്ട്​ ചോദിച്ച്​ എം.എൽ.എ

ആലുവ: സ്ഥാനാർഥിക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് എം.എൽ.എയും പാർട്ടി നേതാക്കളും. നഗരസഭ 18ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി എം.ഒ. ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാർട്ടിയുടെ ചെയർമാൻ സ്ഥാനാർഥി കൂടിയാണിദ്ദേഹം. അൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്​ദുൽ മുത്തലിബ് എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ പ്രചാരണം.

ജോണിന് കോവിഡ് സ്ഥിരീകരിച്ചതോടെ കോൺഗ്രസ് സ്ഥാനാർഥികളും നേതാക്കളും ആശങ്കയിലായിരുന്നു. സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ മുഖ്യപങ്ക് വഹിച്ച നേതാവി​െൻറ അസാന്നിധ്യം ഇവരെ ആശങ്കയിലാക്കിയിരുന്നു. പ്രചാരണം ആരംഭിക്കാൻ ജോണിന് കഴിഞ്ഞിരുന്നില്ല.

പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ വോട്ട്​ അഭ്യർഥന ശക്തമായി നടത്തുന്നുണ്ട്. എങ്കിലും സ്ഥാനാർഥിക്ക് വോട്ടർമാരെ നേരിൽ കാണാൻ കഴിയാതിരുന്നതുമൂലമുള്ള പോരായ്മ പരിഹരിക്കാനാണ് എം.എൽ.എ അടക്കമുള്ളവർ പ്രചാരണത്തിനിറങ്ങിയത്. ഇതിനുപുറമെ വോട്ടർമാരെ ഫോണിൽ ബന്ധപ്പെട്ട് സ്ഥാനാർഥി വോട്ട് അഭ്യർഥിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.