ആലുവ: മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആലുവ വഴി ലഹരിമരുന്ന് ഒഴുകുന്നു. ഇതര സംസ്ഥാനക്കാർ ഏറ്റവും കൂടുതൽ വന്നുപോകുന്ന സ്റ്റേഷനാണിത്. ലഹരിമരുന്ന് ഇടപാടിലും മുൻപന്തിയിലായിരിക്കുകയാണ് സ്റ്റേഷൻ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലഹരിമരുന്ന് ട്രെയിൻ മാർഗം സുരക്ഷിതമായി എത്തിക്കാൻ മാഫിയ തെരഞ്ഞെടുക്കുന്നത് ആലുവയെയാണ്.
സ്റ്റേഷനിൽ ലഹരി അടക്കമുള്ളവ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വർഷങ്ങളായി കാര്യക്ഷമമല്ല. ഇതാണ് കടത്തുകാർ ആലുവ തെരഞ്ഞെടുക്കാൻ പ്രധാന കാരണം. ലഹരിമരുന്നുമായി വരുന്ന ഏജൻറുമാർ, റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്ന മലയാളി ഏജൻറുമാർക്ക് ഇവ കൈമാറുകയാണ്. അവരാണ് വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്. രഹസ്യവിവരങ്ങൾ ലഭിക്കുമ്പോൾ മാത്രമാണ് വല്ലപ്പോഴും കുടുങ്ങുന്നത്. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ലഹരിമരുന്ന് മാഫിയ തഴച്ചുവളരുന്നത് കുറ്റകൃത്യങ്ങൾ വർധിക്കാനും കാരണമാകുന്നുണ്ട്. സ്റ്റേഷൻ പരിസരങ്ങളിൽ അടുത്തിടെയായി നിരവധി അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വർഷങ്ങൾക്കുമുമ്പ് പൊലീസ് ആന്റി നാർകോട്ടിക് സെൽ നേതൃത്വത്തിൽ ഇടക്കിടെ പരിശോധന നടത്തുമായിരുന്നു. എന്നാൽ, ഏതാനും വർഷങ്ങളായി പരിശോധനകളും മുടങ്ങി. ആലുവ പൊലീസിൽ അംഗബലം കുറഞ്ഞതും പരിശോധനകളെ ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.