ആലുവ: ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറിക്ക് പിന്നില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചു. കാലിസിലിണ്ടറുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
അതിനാല്‍ വലിയ ദുരന്തം ഒഴിവായി. ആലുവ അണ്ടികമ്പനിയിലെ വീതികുറഞ്ഞ കനാല്‍പാലത്തിന് മുകളില്‍ ചൊവ്വാഴ്ച പുലര്‍ച്ച 5.30 ഓടെയായിരുന്നു അപകടം.
ഇടിയെ തുടര്‍ന്ന് കണ്ടെയ്നര്‍ ലോറി പാലത്തിന് മുകളില്‍ കുടുങ്ങി. ഇതോടെ പാലത്തിലൂടെ രണ്ടുവരി ഗതാഗതം ഇല്ലാതെയായി.
സ്റ്റിയറിങ് ചലിക്കാതായതോടെ ലോറി മാറ്റാന്‍ കഴിഞ്ഞില്ല. പത്തരയായിട്ടും ലോറികള്‍ മാറ്റാത്തതിനാല്‍ വലിയ ഗതാഗത കുരുക്കാണ് റോഡില്‍ ഉണ്ടായത്. ആലുവ പൊലീസെത്തി ലോറികള്‍ മാറ്റിയശേഷം ഗതാഗത കുരുക്ക് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.