പത്തോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: നാല് വർഷത്തിനുള്ളിൽ കുറുപ്പംപടി, കോതമംഗലം, അങ്കമാലി പൊലീസ് സ്​റ്റേഷനുകളിൽ പത്തോളം കേസുകളിൽ പ്രതിയായ വേങ്ങൂർ അരുവപ്പാറ മാലിക്കുടിയിൽ വീട്ടിൽ ബേസിലിനെ (25) കാപ്പ ചുമത്തി ജയിലിലടച്ചു. കൊലപാതകം, കൊലപാതക ശ്രമം, ദേഹോപദ്രവം, ആയുധം കൈവശം വയ്ക്കൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാൾ.

ഓപറേഷൻ ഡാർക്ക് ഹണ്ടി​െൻറ ഭാഗമായി റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് തയാറാക്കിയ റിപ്പോർട്ടി​െൻറഅടിസ്ഥാനത്തിലാണ് നടപടി. 2017ൽ കുറുപ്പംപടിയിൽ സുനിൽ എന്നയാളെ കൊലപ്പെടുത്തിയ കേസിലും, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതിയാണ്.

കുറുപ്പംപടി സ്​റ്റേഷൻ പരിധിയിൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന അമൽ, ലിയോ, ലാലു എന്നിവരെ അടുത്തയിടെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ഡാർക്ക് ഹണ്ടി​െൻറ ഭാഗമായി ഇതുവരെ 21 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചെന്നും, 23 പേരെ നാടുകടത്തിയിട്ടുണ്ടെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു.  

Tags:    
News Summary - Defendant in more than a dozen cases was jailed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.