ആലുവ: നഗരസഭയിലെ ഇടതുപക്ഷത്തിെൻറ തോൽവിയിൽ പാർട്ടി അംഗങ്ങൾക്കെതിരെ നടപടി ആരംഭിച്ചു. ഇതിെൻറ ഭാഗമായി മുന്‍ സ്ഥിരംസമിതി അധ്യക്ഷയും രണ്ടുതവണ കൗണ്‍സിലറുമായിരുന്ന ലോലിത ശിവദാസനെ സി.പി.എം പുറത്താക്കി. മുതിർന്ന ജനപ്രതിനിധിയായിരുന്ന ഇവർ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. 15ാം വാർഡിലെ തോൽവിയാണ് ഇവർക്കെതിരെയുള്ള നടപടിക്കിടയാക്കിയത്.
നഗരസഭയിൽ ഇക്കുറി ഭരണം നേടാൻ ഇടതുപക്ഷത്തിന് എല്ലാ സാധ്യതകളുമുണ്ടായിരുന്നു. എന്നാൽ, നേതൃത്വത്തെയും അണികളെയും ഞെട്ടിച്ച് ദയനീയ പരാജയമാണ് പല വാർഡിലും മുന്നണിക്കുണ്ടായത്. ചെയർമാൻ സ്ഥാനാർഥിയുടെ തോൽവി മുന്നണി നേതാക്കളെ ഞെട്ടിച്ചു. സി.പി.എമ്മിന് ഏറെ സ്വാധീനമുള്ള 11ാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയാണ് വിജയിച്ചത്.
കോൺഗ്രസിന് ശക്തനായ വിമത സ്ഥാനാർഥിയുണ്ടായിരുന്നു. ഔദ്യോഗിക സ്ഥാനാർഥിയും വിമത സ്ഥാനാർഥിയും കൂടുതൽ വോട്ടുകളും നേടി. എന്നിട്ടും പൊതു സമ്മതനായ ഇടതുപക്ഷ സ്ഥാനാർഥി സത്യദേവൻ പരാജയപ്പെട്ടതിന് കാരണം പാർട്ടിയിലെ കാലുവാരലാണെന്ന് ആരോപണം ശക്തമാണ്. ഇത് നേതൃത്വം ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. ഇതിനിടെയാണ് 15ാം വാർഡിലെ പരാജയത്തിനെതിരെ നടപടിയുണ്ടായത്.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് ലോലിതയെ പുറത്താക്കാന്‍ തീരുമാനിച്ചത്. 15ാം വാര്‍ഡില്‍നിന്ന് മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാർഥി ടി.എസ്. ഷിബിലക്കെതിരെ പ്രവര്‍ത്തിച്ചതായാണ് കണ്ടെത്തല്‍. ഷിബിലക്ക് വോട്ട് ചെയ്യരുതെന്ന് വാര്‍ഡിലെ പാര്‍ട്ടി അംഗങ്ങളെ ഉൾപ്പെടെയുള്ളവരെ ഫോണിലൂടെയും നേരിട്ടും ലോലിത ആവശ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു.
ഇതിനെത്തുടർന്നാണ് ആറ് വോട്ടുകള്‍ക്ക് ഷിബില തോറ്റതെന്ന് തിങ്കളാഴ്ച ചേര്‍ന്ന പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി യോഗം വിലയിരുത്തി. ഇവിടെ കോണ്‍ഗ്രസിെൻറ സാനിയ തോമസാണ് വിജയിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടാകുമെന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.