ആലുവ: സ്വന്തമായി ആസ്ഥാനമില്ലാതെ ചൂർണിക്കര വില്ലേജ് ഓഫിസ്. വില്ലേജ് യാഥാർഥ്യമായി വർഷങ്ങളായിട്ടും വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് ഉടമസ്ഥരായ എം.ഇ.എസ് ആലുവ തഹസിൽദാർക്ക് കത്ത് നൽകിയിരിക്കുകയാണ്.
കെട്ടിടം ഒഴിയേണ്ടിവരുന്നതോെട ഓഫിസ് പ്രവർത്തനം താലൂക്ക് ഓഫിസ് പ്രവർത്തിക്കുന്ന ആലുവ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റാനുള്ള സാധ്യതയാണ് കാണുന്നത്. നഗരത്തിലെ വില്ലേജ് ഓഫിസിന് കീഴിലായിരുന്നു ചൂർണിക്കര പ്രദേശങ്ങൾ. ഇതുമൂലം
ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങൾക്ക് പരിഹാരമായാണ് പുതിയ വില്ലേജ് അനുവദിച്ചത്. എന്നാൽ, വീണ്ടും ഓഫിസ് പ്രവർത്തനം നഗരത്തിലേക്ക് മാറ്റപ്പെട്ടാൽ ജനങ്ങൾ വീണ്ടും പ്രയാസത്തിലാകും. തുടക്കത്തിൽ എഫ്.ഐ.ടി ഭൂമിയിൽ ഓഫിസ് നിർമിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നതാണ്. എന്നാൽ, അത് നടപ്പായില്ല. ഒരു ബദൽ സംവിധാനം പഞ്ചായത്തിൽതന്നെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടായിെല്ലങ്കിൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.