കൊച്ചി: കോവിഡ് പ്രതിരോധത്തിന് കുട്ടിക്കൈകൾ തുന്നിയെടുത്തത് ഒരു ലക്ഷം മാസ്കുകൾ. 2000 ത്തിലധികം വിദ്യാർത്ഥികൾ തയാറാക്കിയ മാസ്കുകൾ ജില്ല കലക്ടർ എസ്. സുഹാസ് ഏറ്റുവാങ്ങി. കൊവിഡ് പ്രതിരോധ മേഖലയിൽ സേവനം ചെയ്യുന്നവർക്ക് മാസ്കുകൾ വിതരണം ചെയ്യും.
ആലുവ വിദ്യാഭ്യാസ ജില്ലയിലെ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് അംഗങ്ങളാണ് മാസ്ക് തുന്നിയത്. ജില്ലയിലെ 120 സ്കൗട്ട് ഗൈഡ് യൂണിറ്റുകളിലാണ് ഈ പ്രവർത്തനം നടന്നത്. ഹയർ സെക്കന്‍ഡറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളാണ് തയാറാക്കിയത്. തൊഴിലുറപ്പ് പ്രവർത്തകൾ, പ്രൈമറി ഹെൽത് സെന്റര്‍, പൊലീസ്, വൃദ്ധസദനം, ഓർഫനേജ് , പാലിയേറ്റീവ് സെന്റര്‍, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റര്‍ എന്നിവിടങ്ങളിലാണ് മാസ്കുകൾ വിതരണം ചെയ്യുന്നത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.ഡി. സുരേഷ്, സ്റ്റേറ്റ് ഓർഗനൈസർ സി.എസ്. സുധീഷ് കുമാർ, ജില്ല സെക്രട്ടറി ജോസഫ് പുതുശ്ശേരി, ജില്ല ട്രൈനേഴ്‌സ് എൻ.കെ. ശ്രീകുമാർ, ടി.എസ്. റോസക്കുട്ടി, ജിനീഷ് ശശി, സിസ്റ്റർ പ്രിൻസി മരിയ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.