ആലുവ: ദാരിദ്ര്യവും വൈകല്യവും ജീവിതത്തെ തോൽപിച്ചെങ്കിലും സത്യസന്ധതയിൽ തോൽക്കാതെ രമേശ്. വർഷങ്ങളായി ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഭിക്ഷയെടുത്ത് ജീവിക്കുന്ന ചെന്നൈ തിരുത്തണി സ്വദേശിയായ രമേശ്, കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ തിരിച്ചേൽപിച്ച് മാതൃകയായി.
കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ റെയിൽവേ സ്റ്റേഷന് സമീപത്തെ ബേക്കറിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് സമീപത്തു വീണുകിടന്ന രണ്ട് പവനിലധികം വരുന്ന സ്വർണ തടവള രമേശിന് ലഭിച്ചത്. ഇത് ആരും കണ്ടില്ലെങ്കിലും വളയെടുത്ത രമേശ് അതുകൊണ്ട് കാറിെൻറ ഗ്ലാസിൽ മുട്ടി അകത്തിരുന്ന സ്ത്രീക്ക് കൈമാറുകയായിരുന്നു.
കാറിൽ നിന്നുമിറങ്ങി ബേക്കറിയിലേക്ക് പോയ സ്ത്രീയുടെ കൈയിൽനിന്ന് ഊരി പോയതായിരുന്നു വള. കുറച്ച് മുമ്പ് കാറിലെ യാത്രക്കാർ ഇദ്ദേഹത്തിന് അഞ്ചുരൂപ ഭിക്ഷ നൽകിയിരുന്നു. അതുവാങ്ങി തിരികെ പോകുമ്പോഴാണ് സ്വർണവള താഴെ വീണത് അയാളുടെ ശ്രദ്ധയിൽപെട്ടത്.
ഒരു കാലില്ലാത്ത രമേശ് രാത്രിയിൽ ആലുവ റെയിൽവേ സ്റ്റേഷന് സമീപമാണ് കിടന്നുറങ്ങുന്നത്. ഭിക്ഷയെടുത്താണ് ജീവിക്കുന്നതെങ്കിലും ഇത്തരത്തിലുള്ള മുതലൊന്നും തനിക്ക് വേണ്ടെന്നാണ് രമേശ് പറയുന്നത്. രമേശിെൻറ സത്യസന്ധത തെളിയിക്കുന്ന ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.