പ്രചാരണ ബോർഡുകൾ നഗരസഭ നീക്കി

ആലുവ: സ്ഥാനാർഥികളുടെ അനധികൃത പ്രചാരണ ബോർഡുകൾ നഗരസഭ നീക്കി. ​െതരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായി വഴിയരികിൽ സ്ഥാപിച്ച ബോർഡുകളാണ് നീക്കിയത്. നഗരസഭ സെക്രട്ടറിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നേരിട്ടെത്തിയായിരുന്നിത്.

മൂന്ന് മുന്നണിയുടെയും സ്വതന്ത്രന്മാരുടെയും ഫ്ലക്‌സ്, ബാനർ എന്നിവ നീക്കിയിട്ടുണ്ട്. പിടിച്ചെടുത്ത പ്രചാരണസാമഗ്രികൾ നഗരസഭ ഓഫിസിലാണ് സൂക്ഷിച്ചിട്ടുള്ളത്.

നീക്കുന്നതിന് ചെലവായ തുക സ്ഥാനാർഥികളിൽനിന്ന്​ ഈടാക്കും. മാത്രമല്ല, ഈ തുക ​െതരഞ്ഞെടുപ്പ് പ്രചാരണ ചെലവിൽ ഉൾപ്പെടുത്തുകയും ചെയ്യും.

Tags:    
News Summary - The campaign boards were removed by the municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.