ആലുവ: േകാവിഡിനെത്തുടർന്ന് ശബരിമല ദർശനത്തിന് പോകാനാകാത്ത ഭക്തർ വീട്ടിൽ നിലവിളക്ക് തെളിച്ച് 41 ദിവസം വ്രതാനുഷ്ഠാനം പാലിക്കണമെന്ന് നിയുക്ത ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റി. ശബരിമലയിൽ മേൽശാന്തിയായി ചുമതലയേൽക്കുംമുമ്പ് ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം.
മണ്ഡലകാലം തുടങ്ങി രണ്ടോ മൂന്നോ ആഴ്ചക്കകം കോവിഡ് വ്യാപനത്തോത് കുറയുമെന്നാണ് പ്രതീക്ഷ.
അപ്പോൾ കൂടുതൽ പേർക്ക് ദർശനസൗകര്യം ലഭിക്കും. നിലവിെല സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
മേൽശാന്തിയെ മണപ്പുറത്ത് അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
അഖില ഭാരത അയ്യപ്പപ്രചാര സഭ ദേശീയ പ്രസിഡൻറ് അയ്യപ്പദാസ്, കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ (ആലങ്ങാട്ടുയോഗം), നഗരസഭ വൈസ് ചെയർപേഴ്‌സൻ സി. ഓമന, മണപ്പുറം ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻറ് ഗോപാലകൃഷ്ണൻ, ഹരീഷ് കണ്ണൻ, കലാധരൻ, കെ.പി. അരവിന്ദാക്ഷൻ, എ.എസ്. സലിമോൻ, സജീവ് ദേവ് എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.