ആലുവ: അപൂർവരോഗത്തിൽനിന്ന് മുക്തി തേടാൻ യുവതി ചികിത്സ സഹായം തേടുന്നു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പട്ടേരിപ്പുറം പുഷ്കത്ത് വീട്ടിൽ രാജൻ, സെൽവി എന്നിവരുടെ മകളായ ആർ. ചിത്രയാണ് (31) ചികിത്സയിലുള്ളത്.
അപൂർവമായി മാത്രം കണ്ടുവരുന്ന, തലച്ചോറിനെ ബാധിക്കുന്ന ഓട്ടോ ഇമ്യൂൺ ന്യൂ ഓൺസെറ്റ് റിഫ്രാക്ടറി സ്റ്റാറ്റസ് എപ്പിലെപ്റ്റികസ് രോഗമാണ് ബാധിച്ചിരിക്കുന്നത്.
ആലുവ രാജഗിരി ആശുപത്രിയിലാണ് ചിത്രയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സക്ക് 15 ലക്ഷം രൂപ ഇതുവരെ ചെലവിട്ടു. കുടുംബത്തിന് ഇതുതന്നെ താങ്ങാൻ കഴിയുന്നതല്ല. തുടർചികിത്സക്ക് കൂടുതൽ തുക കണ്ടെത്തണം. ഇവരെ സഹായിക്കാൻ വാർഡ് അംഗം സതി ഗോപി ചെയർപേഴ്സനായി ചികിത്സസഹായ സമിതി രൂപവത്കരിച്ചു.
ഫോൺ: 9496024853. അക്കൗണ്ട് നമ്പർ: 15120100286862. ഐ.എഫ്.എസ്.സി: FDRL0001512. ഫെഡറൽ ബാങ്ക്, തായിക്കാട്ടുകര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.