കൊച്ചി: സി.പി.എം വൈറ്റില ഏരിയ കമ്മിറ്റി അംഗവും വെണ്ണല സഹകരണ ബാങ്ക് പ്രസിഡൻറുമായ അഡ്വ. എ.എൻ സന്തോഷിനെതിരായ വധശ്രമക്കേസിൽ ഒരാൾ കസ്റ്റഡിയിൽ.
പിടിച്ചുപറി കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ് പാലാരിവട്ടം പൊലീസിെൻറ കസ്റ്റഡിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൂട്ടു പ്രതികളായവർക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇവർ ഉടൻ പിടിയിലാവുമെന്നാണ് സൂചന.
പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ഫോൺ വിവരങ്ങൾ കഴിഞ്ഞ ദിവസം പാലാരിവട്ടം പൊലീസ് പരിശോധിച്ചിരുന്നു. ശനിയാഴ്ച പുലർച്ച 5.40ന് പ്രഭാതസവാരിക്കിടെ പാടിവട്ടം അർക്കക്കടവ് റോഡിൽ കൂഞ്ഞാട്ടുഭാഗത്തുെവച്ചാണ് ആക്രമിക്കാൻ ശ്രമിച്ചത്.
മൂന്നംഗസംഘം എത്തിയ ബൈക്ക് 16ന് പനങ്ങാട് തെക്കുഭാഗത്തുനിന്ന് മോഷ്ടിച്ചതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞിരുന്നു.
ഈ വാഹനം മോഷ്ടിക്കാൻ എത്തിയത് 15ന് കതൃക്കടവിൽനിന്ന് തട്ടിയെടുത്ത മറ്റൊരു ബൈക്കിലായിരുന്നു. ഈ ബൈക്ക് പിന്നീട് വൈറ്റില ഭാഗത്ത് ഉപേക്ഷിച്ചതായി കണ്ടെത്തി. ബൈക്കിൽ എത്തിയ സംഘം സന്തോഷിനെ കത്തികൊണ്ട് കുത്താൻ പാഞ്ഞടുത്തപ്പോഴേക്കും അതുവഴിവന്ന ടിപ്പറിൽ കയറി അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.