കോവിഡ്​ ബാധിതർ കൂടുന്നു; ലക്ഷദ്വീപിൽ ജാഗ്രത നിർദേശം

കൊ​ച്ചി: ഒ​രു വ​ർ​ഷ​ത്തോ​ളം കോ​വി​ഡി​നെ പ​ടി​ക്ക്​ പു​റ​ത്തു​നി​ർ​ത്തി​യ ല​ക്ഷ​ദ്വീ​പി​ൽ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്ക​കം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി. ഇ​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 200ഓ​ളം പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. രോ​ഗം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ത​ല​സ്ഥാ​ന ദ്വീ​പാ​യ ക​വ​ര​ത്തി​യി​ൽ നി​രോ​ധ​നാ​ജ്​​ഞ തു​ട​രു​ന്നു.

ജ​നു​വ​രി നാ​ലി​ന്​ കൊ​ച്ചി​യി​ൽ​നി​ന്ന്​ ക​പ്പ​ലി​ൽ എ​ത്തി​യ ഇ​ന്ത്യ​ൻ റി​സ​ർ​വ്​ ബ​റ്റാ​ലി​യ​നി​ലെ പാ​ച​ക​ക്കാ​ര​നാ​ണ്​ ക​ഴി​ഞ്ഞ​ തി​ങ്ക​ളാ​ഴ​്​​ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച​യോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം 30ലെ​ത്തി. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ്ല​സ് ​ടു ​വി​ദ്യാ​ർ​ഥി​യും അ​ഞ്ചാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യും ഉ​ൾ​പ്പെ​ടു​ന്നു. നി​ല​വി​ൽ ക​വ​ര​ത്തി​യി​ൽ മാ​ത്ര​മാ​ണ്​ രോ​ഗം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഇ​ത​ര ദ്വീ​പു​ക​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കു​ക​യും മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ക​വ​ര​ത്തി​യി​ൽ സ്​​കൂ​ളു​ക​ൾ അ​ട​ക്കു​ക​യും പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ക്കു​ക​യും ചെ​യ്​​തു. സ​ർ​വെ​യ്​​ല​ൻ​സ്​ ടീം ​രൂ​പ​വ​ത്​​ക​രി​ച്ച​തി​ന്​ പി​ന്നാ​ലെ ദി​വ​സ​വും സാ​മ്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

വ്യാ​ഴാ​ഴ്​​ച മു​ത​ൽ പ്ര​തി​ദി​ന സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​വ​ര​ത്തി​യി​ൽ​നി​ന്ന്​ മ​റ്റ്​ ദ്വീ​പു​ക​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ര​ണ്ട്​ മൈ​ക്രോ ക​ണ്ടെ​യ്​​ൻ​മെൻറ്​ സോ​ണു​ക​ളാ​ണു​ള്ള​ത്.

സ​മൂ​ഹ വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ണെ​ന്നും ല​ക്ഷ​ദ്വീ​പ്​ എം.​പി പി.​പി. മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കൊ​ച്ചി​യി​ൽ​നി​ന്ന്​ ക​പ്പ​ലി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​ൻ ഡി​സം​ബ​ർ അ​വ​സാ​നം പി​ൻ​വ​ലി​ച്ച​താ​ണ്​ രോ​ഗ​വ്യാ​പ​ന​ത്തി​ന്​ കാ​ര​ണ​മാ​യ​ത്

Tags:    
News Summary - Covid victims increase; Caution in Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.