കൊച്ചി: കോവിഡ് കാലത്ത് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ വാങ്ങുന്ന ഫീസിെൻറ വിശദാംശങ്ങൾ തേടി ഹൈകോടതി. കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് നൽകുന്ന സൗകര്യത്തിന് ആനുപാതികമാണോ ഫീസെന്നും അമിത ലാഭമെടുക്കുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഉത്തരവ്.
ഫീസിളവ് തേടി നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ഹരജിയിൽ പരാമർശിക്കുന്ന ആറ് സ്കൂളുകളോടാണ് വിശദാംശങ്ങൾ തേടിയത്. കേന്ദ്രീയ വിദ്യാലയത്തിലെ ഫീസ് ഘടന പാലിക്കണമെന്ന് അംഗങ്ങളായ സ്കൂളുകൾക്ക് നിർദേശം നൽകിയതായി മാനേജ്മെൻറ്സ് അസോസിയേഷൻ അറിയിച്ചു.
സ്കൂളുകൾ അമിതലാഭം എടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാറാണെന്ന് സി.ബി.എസ്.ഇയും ബോധിപ്പിച്ചു. ഓരോ സ്കൂളും നൽകുന്ന സൗകര്യം വ്യത്യസ്തമാകുമെന്നതിനാൽ ട്യൂഷൻ, കമ്പ്യൂട്ടർ ഫീസുകളിൽ ഏകീകൃത നിരക്ക് സാധ്യമല്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് ട്യൂഷൻഫീസ് അടക്കം ഈടാക്കുന്ന തുകയും ഓൺലൈൻ ക്ലാസിെൻറ ചെലവും ഉൾപ്പെടെയുള്ള വിവരങ്ങൾ രണ്ടാഴ്ചക്കകം നൽകാൻ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.