കൊച്ചി: രാത്രി ബൈക്കിൽ കറങ്ങി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പാലാരിവട്ടം സ്വദേശിയുടെ പണം കവർന്ന കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിൽ കുമാറാണ് (21) എറണാകുളം നോർത്ത് പൊലീസിെൻറ പിടിയിലായത്. ഈ മാസം 10ന് പുലർച്ച നാലിന് പാലാരിവട്ടം വസന്ത നഗർ സ്വദേശിയായ യുവാവ് കമ്പനിയിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുേമ്പാൾ കതൃക്കടവ് ബിസ്മി സൂപ്പർ മാർക്കറ്റിെൻറ മുൻവശത്താണ് സംഭവം. ബൈക്കിൽ എത്തിയ പ്രതികൾ യുവാവിനെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു. എതിർത്തപ്പോൾ കത്തി വീശി. ഇതോടെ ഭയന്ന യുവാവിൽനിന്ന് 5000 രൂപ കവർന്നു.
എറണാകുളം നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇവർ ഉപയോഗിച്ച പൾസർ ബൈക്ക് പനങ്ങാട് സ്വദേശിയുടെ മോഷണം പോയതാണെന്ന് കണ്ടെത്തി. ക്രിമിനൽ പശ്ചാത്തലമുള്ള മുടി നീട്ടിവളർത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.