കൊച്ചി: ഇന്ത്യൻ നാവിക സേനയിലെ ആദ്യ വനിത പൈലറ്റുമാർ ഡോർണിയർ വിമാനത്തിലെ പരിശീലനവും വിജയകരമായി പൂർത്തിയാക്കി. പ്രാഥമിക പരിശീലനം 2019ൽ പൂർത്തിയാക്കിയ ഇവർ 27ാമത് ഡോർണിയർ ഓപറേഷനൽ ഫ്ലൈയിങ് ട്രെയിനിങ് കൊച്ചിയിൽ പൂർത്തിയാക്കുകയായിരുന്നു.
ആറ് പൈലറ്റുമാരാണ് ഐ.എൻ.എസ് ഗരുഡയിൽ നടന്ന പാസിങ് ഔട്ടിൽ പങ്കെടുത്തത്. ഇതിൽ ന്യൂഡൽഹി മാളവ്യ നഗർ സ്വദേശിനി ലെഫ്. ദിവ്യ ശർമ, ഉത്തർപ്രദേശ് തിഹാർ സ്വദേശിനി ലഫ്. ശുഭാംഗി സ്വരൂപ്, ബിഹാർ മുസഫർപുർ സ്വദേശിനി ലഫ്. ശിവാംഗി എന്നിവരാണ് വനിതകൾ.
മുഖ്യാതിഥി റിയർ അഡ്മിറൽ ആൻറണി ജോർജ് ജേതാക്കൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.