കോതമംഗലം (എറണാകുളം): മാസങ്ങൾ നീണ്ട ഇടവേളക്കുശേഷം ഭൂതത്താൻകെട്ടിൽ ബോട്ട് സവാരി പുനരാരംഭിച്ചു. ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടർ തുറന്നതുമൂലം െവള്ളം ഇല്ലാത്തതും കോവിഡും കാരണം ബോട്ടിങ് നിർത്തിയിരിക്കുകയായിരുന്നു. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം പെരിയാറിലൂടെ കാടിനു നടുവിലൂടെയുള്ള ബോട്ട് യാത്രയാണ്.
ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി നവംബറിൽ മുഖ്യമന്ത്രി ഓൺലൈനിലൂടെ 30 കോടിയുടെ വിനോദസഞ്ചാര വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെയാണ് ബോട്ട് യാത്ര. ഭൂതത്താൻകെട്ടിൽനിന്ന് തട്ടേക്കാടിനും ഞായപ്പിള്ളിക്കും ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള യാത്രയാണ്. ഇളവനുവദിച്ചതോടെ പെരിയാറിെsൻറ തീരത്തുകൂടി കാനനഭംഗി ആസ്വദിച്ചുകൊണ്ടുള്ള കാഴ്ചകൾ കാണാൻ സഞ്ചാരികൾ എത്തിത്തുടങ്ങി. ഇതിെൻറ സാഹചര്യത്തിലാണ് ബോട്ട് സർവിസുകൾ ആരംഭിച്ചത്. ചെറുതും വലുതുമായ പത്തോളം ബോട്ടുകളാണ് സർവിസ് നടത്തുക.
ഒരു വർഷം രണ്ടര ലക്ഷത്തോളം സഞ്ചാരികൾ എത്തുന്ന ഭൂതത്താൻകെട്ടിൽ ബോട്ട് യാത്രക്കൊപ്പം തട്ടേക്കാട് സലീം അലി പക്ഷിസങ്കേതവും സന്ദർശിക്കാനാകും. സഞ്ചാരികൾക്കായി പെഡൽ ബോട്ടും കയാക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരു മണിക്കൂർ യാത്രക്ക് ഒരാൾക്ക് 150 രൂപയാണ് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.