കോതമംഗലം: നേര്യമംഗലം വനമേഖലയിൽ മാലിന്യം തള്ളിയ ടാങ്കര്‍ ലോറിയും മൂന്നംഗ സംഘവും പിടിയിൽ. നേര്യമംഗലം - ഇടുക്കി സംസ്ഥാന പാതയില്‍ 46 ഏക്കർ കോളനിക്ക് സമീപം മാലിന്യം നിക്ഷേപിച്ച് കടന്നുകളയാന്‍ ശ്രമിച്ച കെ.എല്‍ 46 ഇ 835 നമ്പര്‍ ടാങ്കര്‍ ലോറിയും എറണാകുളം പഴത്തോട്ടം പാറപ്പുറം വീട്ടില്‍ ഫ്രാന്‍സിസ്, എഴുപ്പുറം മത്തിക്കുഴി വീട്ടില്‍ രാജേഷ്, പട്ടിമറ്റം കുമ്മാട്ട് പുത്തന്‍പുരയില്‍ അജാസ് എന്നിവരെയുമാണ് വനപാലകർ പിടികൂടിയത്.
തലക്കോട് ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫും നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന് സ്റ്റാഫും ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു.
മത്സ്യ മാലിന്യമാണ് വാഹനത്തിലുണ്ടായിരുന്നത്. രാജേഷാണ് വാഹനം ഓടിച്ചിരുന്നത്. അജാസിെൻറ ഭാര്യയുടെ പേരിലുള്ളതാണ് ലോറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.