മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് തിരക്കിെൻറ മറവിൽ നഗരമധ്യത്തിൽ മണ്ണെടുപ്പ്. പരാതികൾക്ക് ഫലമില്ലാതായതോടെ സമീപത്തെ വ്യാപാരികൾ എത്തി മണ്ണെടുപ്പ് തടഞ്ഞു.
ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾക്കും റോഡിനും ഭീഷണി ഉയർത്തി നഗരത്തിലെ ടി.ബി ജങ്ഷന് സമീപമാണ് മണ്ണെടുപ്പ് നടന്നത്. സമീപത്ത് ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കും റോഡിനു ഭീഷണി ഉയർത്തിയ മണ്ണെടുപ്പ് വ്യാപാരികൾ ചോദ്യം ചെയ്തെങ്കിലും ഇത് അവഗണിച്ച് തുടരുകയായിരുന്നു.
അധികാര കേന്ദ്രങ്ങളിലടക്കം പരാതി പറെഞ്ഞങ്കിലും തെരഞ്ഞെടുപ്പ് തിരക്കിെൻറ പേര് പറഞ്ഞ് ഒഴിയുകയായിരുന്നു. തുടർന്ന് പൊലീസിന് പരാതി നൽകിയശേഷം വ്യാപാരികൾ സംഘടിച്ച് മണ്ണെടുപ്പ് തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.