െതരഞ്ഞെടുപ്പ് തിരക്ക് മറയാക്കി മണ്ണെടുപ്പ്; വ്യാപാരികൾ തടഞ്ഞു
text_fieldsമൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് തിരക്കിെൻറ മറവിൽ നഗരമധ്യത്തിൽ മണ്ണെടുപ്പ്. പരാതികൾക്ക് ഫലമില്ലാതായതോടെ സമീപത്തെ വ്യാപാരികൾ എത്തി മണ്ണെടുപ്പ് തടഞ്ഞു.
ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾക്കും റോഡിനും ഭീഷണി ഉയർത്തി നഗരത്തിലെ ടി.ബി ജങ്ഷന് സമീപമാണ് മണ്ണെടുപ്പ് നടന്നത്. സമീപത്ത് ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കും റോഡിനു ഭീഷണി ഉയർത്തിയ മണ്ണെടുപ്പ് വ്യാപാരികൾ ചോദ്യം ചെയ്തെങ്കിലും ഇത് അവഗണിച്ച് തുടരുകയായിരുന്നു.
അധികാര കേന്ദ്രങ്ങളിലടക്കം പരാതി പറെഞ്ഞങ്കിലും തെരഞ്ഞെടുപ്പ് തിരക്കിെൻറ പേര് പറഞ്ഞ് ഒഴിയുകയായിരുന്നു. തുടർന്ന് പൊലീസിന് പരാതി നൽകിയശേഷം വ്യാപാരികൾ സംഘടിച്ച് മണ്ണെടുപ്പ് തടയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.