ആത്മഹത്യ ചെയ്ത തമ്പിയുടെ ഭാര്യ കമ്മിറ്റിയിൽ; ഏഴിക്കരയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ മാറ്റി

പ​റ​വൂ​ർ: സി.​പി.​എം ഏ​ഴി​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ ഉ​ട​ലെ​ടു​ത്ത വി​ഭാ​ഗീ​യ​ത സ​മ്മേ​ള​നം സ​മാ​പി​ച്ച​തോ​ടെ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി. ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​കാ​ൻ ഇ​ട​യാ​ക്കി​യ​ത്.

ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം പി. ​ത​മ്പി​യു​ടെ ആ​ത്മ​ഹ​ത്യ​യെ​ത്തു​ട​ർ​ന്നാ​ണ് വി​ഭാ​ഗീ​യ​ത മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​ത്. ത​മ്പി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഏ​ഴി​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ പ്ര​മു​ഖ​നാ​ണെ​ന്ന ആ​രോ​പ​ണ​ത്തെ​യും ബ​ഹ​ള​ത്തെ​യും തു​ട​ർ​ന്ന് ബ്രാ​ഞ്ച്, ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്നി​രു​ന്നു. ത​മ്പി​യു​ടെ മ​ര​ണ​ത്തി​ൽ കു​ടും​ബം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ പ​രാ​തി​ക്ക് ശേ​ഷം ഔ​ദ്യോ​ഗി​ക പ​ക്ഷം വി​ട്ടു​വീ​ഴ്ച​ക്ക് ത​യാ​റാ​യ​താ​ണ് ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ ക​ണ്ട​ത്.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ദി​ലീ​ഷി​നെ സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റി. ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ മാ​റ്റി നി​ർ​ത്തി​യി​രു​ന്ന ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ് സ​ന്ദീ​പി​നെ​യും ഏ​ലി​യാ​സി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി.

ത​മ്പി​യു​ടെ ഭാ​ര്യ അ​നി​ത​ക്ക് വീ​ണ്ടും ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ ഇ​ടം ന​ൽ​കി. ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള ആ​രും ഏ​ഴി​ക്ക​ര​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ത​ത്ത​പ്പി​ള്ളി​യി​ൽ​നി​ന്നു​ള്ള പി.​പി. അ​ജി​ത് കു​മാ​റി​നെ​യാ​ണ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ത് ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തും വി​മ​ത പ​ക്ഷ​ത്തും മു​റു​മു​റു​പ്പി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ പ്ര​താ​പ​ൻ, ര​വി എ​ന്നി​വ​രെ ഒ​ഴി​വാ​ക്കാ​യ​തും പു​തി​യ ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കി. ഏ​ഴി​ക്ക​ര​യി​ൽ പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ ശ​ക്തി​യോ​ടെ വി​ഭാ​ഗീ​യ​ത തു​ട​രു​മെ​ന്നാ​ണ് പു​തി​യ സം​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

Tags:    
News Summary - Divisional Conference in CPM Ezhikkara local committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.