മണ്ഡല സ്ഥിതി വിവരം
പിറവം, കൂത്താട്ടുകുളം നഗരസഭകളും ഇലഞ്ഞി, മണീട്, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി, ആമ്പല്ലൂർ, ചോറ്റാനിക്കര, എടക്കാട്ടുവയൽ, മുളന്തുരുത്തി പുത്തൻകുരിശ്, തിരുവാങ്കുളം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പിറവം നിയോജകമണ്ഡലം.
കൊച്ചി: ജില്ലയുടെ തെക്കേ അറ്റത്ത് കോട്ടയത്തോടു ചേർന്നൊരു മണ്ഡലം-അതാണ് പിറവം. ചരിത്രപരമായും സാംസ്കാരികപരമായും ഏറെ സവിശേഷതകളുള്ള ഇൗ നാടിെൻറ രാഷ്ട്രീയത്തിനും പ്രാധാന്യമേറെയാണ്.
യു.ഡി.എഫിലെ പ്രമുഖ കക്ഷികളിലൊന്നായ കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിെൻറ സ്വന്തം നാടാണ്. കെ.എം. മാണിക്കും അദ്ദേഹത്തിെൻറ പാർട്ടിക്കും പാലാ എങ്ങനെയാണോ അതുപോലെയാണ് ജേക്കബ് ഗ്രൂപ്പിന് ഇൗ നാട്.
1977ൽ രൂപവത്കൃതമായ പിറവം മണ്ഡലത്തിെൻറ പ്രഥമ എം.എൽ.എയാണ് കേരള കോൺ (ജേക്കബ്) സ്ഥാപകനും മുൻ മന്ത്രിയുമായ ടി.എം. ജേക്കബ്. അന്നുൾെപ്പടെ ആകെ 11 തെരഞ്ഞെടുപ്പുകളിൽ അഞ്ചു തവണ(1977, 1991, 1996, 2001, 2011) പിറവത്തുകാർ അദ്ദേഹത്തെ നെഞ്ചേറ്റി. 2012ൽ അദ്ദേഹം നിര്യാതനായപ്പോൾ ഉപതെരഞ്ഞെടുപ്പിലും 2016ലും മകൻ അനൂപ് ജേക്കബ് ജയിച്ചുകയറി.നിലവിലെ ചാലക്കുടി എം.പി ബെന്നി ബഹനാൻ രണ്ടുതവണ ഇവിടെനിന്ന് നിയമസഭയിലേക്ക് മത്സരിക്കുകയും ആദ്യതവണ വിജയിക്കുകയും ചെയ്തു.
യു.ഡി.എഫിെൻറ കുത്തക മണ്ഡലം രണ്ടുതവണ മാത്രമാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്, സി.പി.എമ്മിലെ ഗോപി കോട്ടമുറിക്കൽ 1987ലും എം.ജെ. ജേക്കബ് 2006ലും. 2006ൽ ടി.എം. ജേക്കബിനെയാണ് എം.ജെ. ജേക്കബ് തോൽപിച്ചത്. ഈ വിജയത്തിെൻറ വീര്യത്തിൽ 2011ലും എം.ജെ. ജേക്കബ് ഇടതുസ്ഥാനാർഥിയായി. പിന്നാലെ 2012ലെ ഉപതെരഞ്ഞെടുപ്പിലും 2016ലെ തെരഞ്ഞെടുപ്പിലും മത്സരിച്ചു. മൂന്നുതവണയും തോൽവിയായിരുന്നു ഫലം. കോട്ടയം ലോക്സഭ മണ്ഡലത്തിൽ പെട്ടതാണ് പിറവം. നിലവിൽ നഗരസഭ എൽ.ഡി.എഫാണ് ഭരിക്കുന്നത്.യു.ഡി.എഫിൽനിന്ന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പിടിച്ചെടുക്കുകയായിരുന്നു
ഭരണം. നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇരുമുന്നണികളും ശുഭപ്രതീക്ഷയിലാണ്.
2020 തദ്ദേശ തെരഞ്ഞെടുപ്പ്
യു.ഡി.എഫ് -70,697
എൽ.ഡി.എഫ് -66,972
എൻ.ഡി.എ -13,209
2019 ലോക്സഭ
തോമസ് ചാഴികാടൻ (കേരള കോൺഗ്രസ്-എം) 421046
വി.എൻ. വാസവൻ (സി.പി.എം) 314787
പി.സി. തോമസ് (കേരള കോൺഗ്രസ്-എൻ.ഡി.എ) 155135
ഭൂരിപക്ഷം -106259
2016 നിയമസഭ
അനൂപ് ജേക്കബ്(കേരള കോൺഗ്രസ് -ജേക്കബ്) 73,770
എം.ജെ. ജേക്കബ് (സി.പി.എം) 67,575
സി.പി. സത്യൻ (ബി.ഡി.ജെ.എസ്) 17,503
ഭൂരിപക്ഷം -6195
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.