ഷാജി വർഗീസ്

അവാർഡുകൾക്ക്​ ലഭിച്ച തുകയെല്ലാം സ്കൂളിന്​ നൽകി ; പിറവത്തി​െൻറ 'റോൾ മോഡലാണ്​' ഷാജി വർഗീസ്

പിറവം: ലളിതജീവിതംകൊണ്ടും അധ്യാപനം​കൊണ്ടും മാതൃകയാവുകയാണ്​ ഷാജി വർഗീസ് എന്ന പ്ലസ് ​ടു അധ്യാപകൻ. വിദ്യാർഥിയായിരിക്കുമ്പോൾതന്നെ കുട്ടികൾക്ക്​ ട്യൂഷനെടുത്ത്​ ലഭിച്ച പണം ഉപയോഗിച്ചാണ് തുടർപഠനം സാധ്യമാക്കിയത്. പിറവം എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യപകനെന്ന നിലയിൽ 21 വർഷം പൂർത്തിയാക്കിയതി​െൻറ അനുഭവസമ്പത്തുള്ള ഷാജി വർഗീസ്​ ഇപ്പോൾ എം.ജി യൂനിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥികൂടിയാണ്​. കവി, ഗായകൻ, ഗാനരചയിതാവ്​, ഡോക്യുമെൻററി സംവിധായകൻ എന്നീനിലകളിലും പ്രഗല്​ഭനാണ്.

സ്വാതി കൃഷ്ണയുടെ കരൾ മാറ്റ ശസ്ത്രക്രിയയുടെ സഹായനിധി കോഓഡിനേറ്ററായിരുന്ന ഇദ്ദേഹത്തി​െൻറ പ്രവർത്തനങ്ങൾ പിന്നീടും ദേശീയതലത്തിൽ ശ്രദ്ധ നേടി. ഇന്ദിര ഗാന്ധി ദേശീയ അവാർഡ്​‌ ഹയർ സെക്കൻഡറി എൻ.എസ്.എസിന്​ ലഭിച്ചതിന്​ പിന്നിൽ ഷാജി വർഗീസ് എന്ന കോഓഡിനേറ്ററുടെ മികവാർന്ന പ്രവർത്തനങ്ങളാണ്.

എൻ.എസ്.എസ് സംസ്ഥാനതലത്തിൽ പരിശോധന നടത്തുന്ന പെർഫോമെൻസ് അസസ്മെൻറ് കമ്മിറ്റി അംഗം, നാഷനൽ ഓപൺ സ്കൂൾ പാഠ്യപദ്ധതി ടെസ്​റ്റ്​ ബുക്ക്​ കമ്മിറ്റിഅംഗം, ഹയർ സെക്കൻഡറി അധ്യാപകരെ പരിശീലിപ്പിക്കുന്ന സംസ്ഥാനതല എസ്.ആർ.ജി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചുവരുന്നു. 2012-13ൽ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർക്കും മികച്ച യൂനിറ്റിനുമുള്ള അവാർഡിനുപുറ​െമ കൃഷി വകുപ്പി​െൻറ സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതിയിലെ മികച്ച അധ്യാപകൻ, 2013-14ലെ മധ്യമേഖലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.

2014-15ലെ സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാർഡും 2015-16ൽ ആഗോള മാതൃക അധ്യാപകനുള്ള ഗ്ലോബൽ ടീച്ചർ റോൾ മോഡൽ അവാർഡും ഇദ്ദേഹത്തിന്​ ലഭിച്ചു. 2016-17ൽ മികച്ച അധ്യാപകർക്കുള്ള ബർണാഡിൽ ബച്ചി നെല്ലി അവാർഡ്, 2017-18ൽ ഭൂമിത്ര സേന പുരസ്കാരം എന്നിവയും​ ലഭിച്ചു.

നിരവധി അവാർഡുകൾ ലഭിച്ച ഇദ്ദേഹം തുകയെല്ലാം സ്കൂളിന്​ നൽകുകയും ആ സ്ഥിര നിക്ഷേപത്തി​െൻറ പലിശ വർഷംതോറും ഇതേ സ്കൂളിലെ നിർധന വിദ്യാർഥികളുടെ പഠന സഹായമായി നൽകിയും വരുന്നു. ഭാര്യ ബിനു മോൾ കാക്കനാട് സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്നു. മക്കൾ ഹാബേൽ ഷാജി പ്ലസ് വൺ വിദ്യാർഥിയും ഹന്ന ഷാജി ഒമ്പതാം ക്ലാസ്

വിദ്യാർഥിനിയുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.