കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കം സജീവമാക്കാൻ കോൺഗ്രസ് ജില്ല നേതൃയോഗം തീരുമാനിച്ചു. 11 നേതാക്കൾക്ക് മണ്ഡലത്തിെൻറ ചുമതല വീതിച്ചുനൽകി. തൃക്കാക്കര നോർത്തിൽ അൻവർ സാദത്ത് എം.എൽ.എ, തൃക്കാക്കര ഈസ്റ്റിൽ അബ്ദുൽ മുത്തലിബ്, തൃക്കാക്കര സെൻട്രലിൽ കെ.ബി. മുഹമ്മദ് കുട്ടി, തൃക്കാക്കര വെസ്റ്റിൽ റോജി എം. ജോൺ എം.എൽ.എ, വെണ്ണലയിൽ കെ.പി. ധനപാലൻ, ഇടപ്പള്ളിയിൽ പി.ജെ. ജോയ്, കടവന്ത്രയിൽ എൻ. വേണുഗോപാൽ, വൈറ്റിലയിൽ ഡൊമിനിക് പ്രസന്റേഷൻ, പൂണിത്തുറയിൽ വി.പി. സജീന്ദ്രൻ, തമ്മനത്ത് ടി.ജെ. വിനോദ് എം.എൽ.എ, പാലാരിവട്ടം ജയ്സൺ ജോസഫ് എന്നിവർക്കാണ് ചുമതല. 29ന് എറണാകുളം ടൗൺ ഹാളിൽ കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷ നേതാവും പങ്കെടുക്കുന്ന യോഗം തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തും. കെ-റെയിൽ സമരം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷതവഹിച്ചു. വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെകട്ടറിമാരായ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, നേതാക്കളായ കെ.പി. ധനപാലൻ, എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, ജെയ്സൺ ജോസഫ്, മുഹമ്മദ് കുട്ടി മാസ്റ്റർ, ടോണി ചമ്മിണി, ഐ.കെ. രാജു, കെ.പി. ബേബി, പി.എൻ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.