കാക്കനാട്: തൃക്കാക്കരയിലെ ഓണസമ്മാന വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷം. മുനിസിപ്പൽ അധ്യക്ഷ അജിത തങ്കപ്പൻ പണമടങ്ങിയ കവർ വിതരണം ചെയ്തെന്ന പ്രതിപക്ഷ ആരോപണത്തെ സ്ഥിരം സമിതി ചെയർമാൻതന്നെ സ്ഥിരീകരിക്കുന്ന തരത്തിെല ശബ്ദരേഖയാണ് പുറത്തുവന്നത്.
ഇതോടെ യു.ഡി.എഫ് ഭരണസമിതി കൂടുതൽ പ്രതിസന്ധിയിലായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പണപ്പൊതി ലഭിച്ച എൽ.ഡി.എഫ് കൗൺസിലറുമായി നടത്തിയ ഫോൺ സംഭാഷണമാണ് കൗൺസിലർമാർ പുറത്തുവിട്ടത്. താൻ പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ സ്ഥിരം സമിതി ചെയർമാൻ മറ്റൊരു കൗൺസിലർക്ക് 5000 രൂപ നൽകാമെന്ന് അജിത പറഞ്ഞെന്നും ലഭിച്ച കവറിൽ 10,000 രൂപ ഉണ്ടായിരുന്നെന്നും കൗൺസിലറോട് പറയുന്നുണ്ട്.
ഇത് എല്ലാവർക്കും ബാധ്യതയാകുമെന്നും കക്ഷി നേതാക്കളുമായി ആലോചിച്ച് ചെയ്യണമായിരുന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്. വാർത്തമാധ്യമങ്ങളിലൂടെയാണ് രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള ശബ്ദരേഖ പുറത്തുവന്നത്. വിവാദത്തിനാസ്പദമായ പണവിതരണം നടന്നെന്ന് പറയുന്ന ചൊവാഴ്ച രാത്രി നടത്തിയ ഫോൺ സംഭാഷണമാണിതെന്ന് കൗൺസിലർമാർ പറഞ്ഞു.
അതേസമയം, തെൻറ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്ഥിരം സമിതി ചെയർമാൻ പറഞ്ഞു. തെൻറ മാതാവിെൻറ രോഗവിവരം തിരക്കാൻ എന്ന വ്യാജേനെയാണ് കൗൺസിലർ ഫോണിൽ വിളിച്ചതെന്ന് വ്യക്തമാക്കി. ചെയർപേഴ്സൻ 5000 രൂപ നൽകാമെന്ന് പറയുന്നത് ഓണാഘോഷത്തിന് ചുമതലയുള്ള ആളെക്കുറിച്ചാണ്.
പൂക്കളവുമായി ബന്ധപ്പെട്ടാണ് ഈ തുക നൽകിയതെന്നും പറഞ്ഞു. അധ്യക്ഷക്കെതിരായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ സ്ഥിരം സമിതി ചെയർമാൻ വെട്ടിമുറിച്ച ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും മുഴുവൻ പുറത്തുവിടണമെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ് കൗൺസിലറായ വി.ഡി. സുരേഷും നഗരസഭ അധ്യക്ഷക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കാക്കനാട്: ഓണസമ്മാനമായി പണം നൽകിയ വിവാദത്തിൽപെട്ട തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെതിരെ കുരുക്ക് മുറുകുന്നു. കൗൺസിലർമാർ ചേർന്ന് പണമടങ്ങിയ പൊതി അധ്യക്ഷക്ക് തിരിച്ചുനൽകുന്നതിെൻറ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം കൗൺസിലർമാർ പുറത്തുവിട്ടത്.
മുമ്പ് പുറത്തുവന്ന ദൃശ്യങ്ങൾ തന്നെയാണിതെങ്കിലും കൗൺസിലർമാർ അജിതയുമായി നടത്തുന്ന സംഭാഷണ ശകലങ്ങൾ ഇതിൽ വ്യക്തമാണ്. കവറുകളിൽ പണമാണെന്ന് വ്യക്തമാക്കുന്ന സംഭാഷണങ്ങളാണ് ദൃശ്യത്തിലുള്ളത്.
ഇതോടെ അജിത തങ്കപ്പൻ കൂടുതൽ പ്രതിരോധത്തിലായി. പരാതി എന്ന വ്യാജേനെയാണ് തനിക്ക് പോസ്റ്റൽ കവറുകൾ നൽകിയതെന്നായിരുന്നു നേരേത്ത അജിത പറഞ്ഞിരുന്നത്.
കാക്കനാട്: തൃക്കാക്കര നഗരസഭയിൽ ഓണക്കോടിക്കൊപ്പം പണം നൽകിയ വിഷയത്തിൽ പാർട്ടി അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അന്വേഷിക്കാൻ ഡി.സി.സി പ്രസിഡൻറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാൽ കര്‍ശന നടപടിയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിൽ പി.ടി. തോമസ് എം.എൽ.എെയ തള്ളുന്ന തരത്തിലായിരുന്നു പ്രതിപക്ഷ നേതാവിെൻറ പ്രസ്താവന. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തട്ടെ എന്നായിരുന്നു പി.ടി. തോമസ് എം.എൽ.എ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.