തൃക്കാക്കര നഗരസഭയിലുണ്ടായ സംഘർഷം

കൈയാങ്കളിയിൽ ഹാട്രിക്കടിച്ച്​ തൃക്കാക്കര നഗരസഭ; ട്രിപിൾ ലോക്ഡൗണായതിനാൽ സമരം നിർത്തിവെക്കുമെന്ന്​ പ്രതിപക്ഷം

കാക്കനാട് (എറണാകുളം): നിയമന വിവാദത്തിൽ മൂന്നാം ദിവസവും തൃക്കാക്കര നഗരസഭ സ്തംഭിച്ചു. പ്രതിപക്ഷ കൗൺസിലർമാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വ്യാഴാഴ്ചയും സ്​തംഭനത്തിലേക്ക്​ നീങ്ങിയത്​. അതേസമയം തൃക്കാക്കരയിൽ ട്രിപിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സമരം താൽക്കാലികമായി നിർത്തിവെക്കാൻ പ്രതിപക്ഷം തീരുമാനിച്ചു.

റവന്യൂ വിഭാഗത്തിലേക്ക് നടത്തിയ ബിൽ കലക്ടർമാരുടെ നിയമനം സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം സമരം ശക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽനിന്ന് വ്യത്യസ്തമായി എൽ.ഡി.എഫിലെ വനിത കൗൺസിലർമാരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച സമരം നടന്നത്.

നേരത്തേ പിരിച്ചുവിട്ട ഏതാനും ജീവനക്കാരും ഇവരോടൊപ്പം ഉണ്ടായിരുന്നു. പ്രതിഷേധം അടിപിടിയുടെ വക്കിലെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഉപരോധ ഉണ്ടാകുമെന്ന് മനസ്സിലായ ജീവനക്കാർ വ്യാഴാഴ്ച വളരെ നേരത്തേ ഓഫിസിലെത്തിയിരുന്നു. ഒൻപത് മണിയോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയെങ്കിലും ജീവനക്കാർ ജോലിയിൽ കയറി എന്ന്​ വ്യക്തമായതോടെ പ്രതിപക്ഷ കൗൺസിലർമാർ സമരം ഏറ്റെടുക്കുകയായിരുന്നു.

പിന്നീട് നേരത്തേ പിരിച്ചുവിട്ട ജീവനക്കാരിൽ ചിലർ കൗൺസിലർമാരുമായി ചേർന്ന് ഓഫിസിലേക്ക് ഇരച്ചുകയറി. പുതുതായി നിയമനം ലഭിച്ച താൽക്കാലിക ജീവനക്കാരുടെ കാബിനുള്ളിൽ പ്രവേശിച്ച വനിത കൗൺസിലർമാർ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. അതോടെ ഭരണപക്ഷ കൗൺസിലർ പ്രതിരോധിക്കാനെത്തി. ഇതോടെ ബഹളവും അസഭ്യവർഷവുമായിരുന്നു അരങ്ങേറിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അതിനിടെ ചില വനിത കൗൺസിലർമാർ ജീവനക്കാരെ തള്ളിയിടാൻ നോക്കിയതായും കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ ഓഫ് ചെയ്യുകയും താഴെയിടുകയും ചെയ്തതായാണ് വിവരം. പഴയ ജീവനക്കാരികളെ സീറ്റിൽ ഇരുത്താനും ശ്രമിച്ചു. പുറത്ത് തമ്പടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരും നഗരസഭ ഓഫിസിലേക്ക് ഇരച്ചുകയറാൻ നോക്കിയെങ്കിലും പൊലീസ് എത്തി നിയന്ത്രിച്ചു. സംഭവത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർക്കും ഭീകരാന്തരീക്ഷം സൃഷ്​ടിച്ച ജീവനക്കാർക്കും പ്രവർത്തകർക്കുമെതിരെ നഗരസഭ സെക്രട്ടറി പൊലീസിനും കലക്ടർക്കും പരാതി നൽകി.

കോവിഡി​െൻറ മറവിൽ ജനാധിപത്യ വിരുദ്ധനടപടികൾ - കെ.ബി. വർഗീസ് (സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി)

കോവിഡ്‌ മഹാമാരി തൃക്കാക്കര മേഖലയിൽ ഭയാനകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രത്യക്ഷ സമരം താൽക്കാലികമായി നിർത്തിവെക്കുകയാണ്. കഴിഞ്ഞ ഭരണ സമിതി സർക്കാർ അനുമതിയോടെ നിയമിച്ച താൽക്കാലിക ജീവനക്കാരെ പി.ടി. തോമസ് എം.എൽ.എയുടെയും കൗൺസിലി​െൻറയും ഒത്താശയോടെ രാഷ്​ട്രീയ ലക്ഷ്യത്തോടെ പിരിച്ചുവിടുകയാണ് യു.ഡി.എഫ് ഭരണസമിതി ചെയ്തത്. കോവിഡി​െൻറ മറവിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തികൾക്കെതിരെ കാമ്പയിൻ നടത്തും. നടപടികൾ തിരുത്തിയില്ലെങ്കിൽ ട്രിപ്​ൾ ലോക് ഡൗൺ മാറിയാൽ പ്രക്ഷോഭം സംഘടിപ്പിക്കും. ആവശ്യമെങ്കിൽ സർക്കാറിനെ സമീപിക്കും

ജീവനക്കാരെ ​ൈകയേറ്റം ചെയ്യുന്നത്​ അനുവദിക്കില്ല - അജിത തങ്കപ്പൻ (നഗരസഭ അധ്യക്ഷ)

ജീവനക്കാരെ ​ൈകയേറ്റം ചെയ്യുന്ന നടപടി ഒരിക്കലും ​െവച്ചു പൊറുപ്പിക്കാനാകില്ല. പ്രതിപക്ഷത്തി​െൻറ ഭാഗത്തുനിന്ന് കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്നത് മര്യാദയില്ലാത്ത സമീപനമാണ്. ജനങ്ങൾ ഇതെല്ലാം കാ ണുന്നുണ്ട്. കൗൺസിൽ പാസാക്കിയ തീരുമാനത്തിൽ ഇനിയൊന്നും ചെയ്യാനാകില്ല. ഇനിയുള്ള കാര്യങ്ങളിൽ പ്രതിപക്ഷവുമായി കൂടിയാലോചിച്ച ശേഷമായിരിക്കും നടപടികൾ സ്വീകരിക്കുക എന്ന് തീരുമാനിക്കുകയും ഇനി പ്രതിഷേധമുണ്ടാക്കില്ലെന്ന് കൗൺസിലർമാർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. . എന്നാൽ, അതിന് കടകവിരുദ്ധമായ നയങ്ങളാണ് പിന്നീട് എൽ.ഡി.എഫ് സ്വീകരിച്ചത്. അതുകൊണ്ടു തന്നെ ഇനി ഒരു ചർച്ചയുടെ ആവശ്യമില്ല. മറ്റു കാര്യങ്ങളെല്ലാം നിയമപരമായി നേരിടും.

Tags:    
News Summary - Opposition groups called off the strike, saying it was a triple lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.