തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: മദ്യപിച്ചെത്തിയെന്ന് ആരോപണം; പ്രിസൈനിങ് ഓഫീസറെ മാറ്റി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പ്രിസൈനിങ് ഓഫീസർ മദ്യപിച്ചെത്തിയെന്ന് ആരോപണം. മരോട്ടി ചുവട് സെന്‍റ് ജോർജ് സ്കൂളിലെ പ്രിസൈനിങ് ഓഫീസർക്കെതിരെയാണ് ആരോപണം ഉയർന്നത്. ഇതോടെ ഇദ്ദേഹത്തെ ഡ്യൂട്ടിയിൽനിന്ന് മാറ്റി. തുടർന്ന് വൈദ്യപരിശോധനക്ക് കൊണ്ടുപോയി.

അതേസമയം, വോട്ടെടുപ്പ് പുരോഗമിക്കവെ കനത്ത പോളിങ്ങാണ് ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്. ഉമ തോമസും ജോ ജോസഫും കുടുംബ സമേതം വോട്ട് ചെയ്യാനെത്തി.

പൊന്നുരുന്നി സി.കെ.സി എൽ.പി സ്കൂളിൽ 64 എ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ നടൻ മമ്മൂട്ടി ഭാര്യ സുൽഫത്തിനും നിർമാതാവ് ആന്റോ ജോസഫിനും ഒപ്പം എത്തി. അപ്പോൾ ബൂത്തിലുണ്ടായിരുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ് മമ്മൂട്ടിയെ സ്വീകരിച്ചു.

തൃക്കാക്കരയിൽ വോട്ട് ചെയ്യാൻ നടനും സംവിധായകനുമായ ലാലും എത്തി. നടിയെ ആക്രമിച്ച കേസ് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് കരുതുന്നില്ലെന്നും നാട്ടിൽ നടക്കുന്ന പ്രശ്നമാണിതെന്നും ലാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അത് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. പി.ടി. തേമാസ് മാത്രമല്ല, മറ്റ് പലരും ആ സമയത്ത് ഓടി വന്നിട്ടുണ്ട്. നല്ലതിന് വേണ്ടി നിൽക്കുന്നവരെല്ലാം നല്ലവരാണെന്നും ലാൽ പറഞ്ഞു.

Full View

Tags:    
News Summary - presiding officer came as drunken state for Thrikkakara By Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.