ആഘോഷത്തിമിർപ്പിൽ യു.ഡി.എഫ് പ്രവർത്തകർ... PHOTOS

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ആദ്യ മണിക്കൂറുകളിൽതന്നെ വൻ ഭൂരിപക്ഷത്തിലേക്ക് ഉമ തോമസ് നീങ്ങുമ്പോൾ യു.ഡി.എഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. കൗണ്ടിങ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ആഘോഷം തുടങ്ങി. കെ.വി. തോമസിനെതിരെയടക്കം പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. രാവിലെ 9.30 വരെ എണ്ണിയതിൽ പകുതിയിലേറെ വോട്ടും യു.ഡി.എഫിനാണ് ലഭിച്ചതെന്നാണ് കണക്കുകൾ. അതായത് 51 ശതമാനത്തിലേറെ വോട്ടുകൾ. ആദ്യ റൗണ്ട് വോട്ടെണ്ണലിൽ കഴിഞ്ഞ തവണ പി.ടി. തോമസ് നേടിയതിനെക്കാൾ വോട്ട് നേടാൻ കഴിഞ്ഞതിന്റെ ആവേശവുമുണ്ട് യു.ഡി.എഫ് പ്രവർത്തകർക്ക്.













Tags:    
News Summary - Thrikkakara By Election UDF workers started celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.