കാക്കനാട്: തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിനിടെ എൽ.ഡി.എഫിെൻറ മുൻ ചെയർപേഴ്സണുമാർ തമ്മിൽ സംഘർഷം.എൽ.ഡി.എഫ് ഭരിക്കുന്ന തൃക്കാക്കരയിൽ മുൻ നഗരസഭ അധ്യക്ഷരായ കെ.കെ. നീനുവും ഷീല ചാരുവും തമ്മിൽ വാഗ്വാദവും തമ്മിലടിയുമുണ്ടായത്.
പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് അടിയന്തരമായി ചെയ്ത് തീർക്കേണ്ട പദ്ധതികൾക്ക് അംഗീകാരം നേടാൻ വേണ്ടിയായിരുന്നു യോഗം ചേർന്നത്. യോഗത്തിനിടെ ഷീല ചാരു തനിക്ക് ഇതുവരെ യോഗ അജണ്ടകൾ ലഭിച്ചിട്ടില്ല എന്നാരോപിച്ചു. ഉടൻ തരുമെന്ന് പറഞ്ഞ് മറ്റ് കൗൺസിലർമാർ അനുനയിപ്പിച്ച് ഇരുത്തിയെങ്കിലും പിന്നീട് ഭരണം പരാജയമാണെന്ന് വിളിച്ച് പറഞ്ഞു. നഗരസഭ ഉപാധ്യക്ഷൻ കെ.ടി. എൽദോ ഇടപെട്ട് എൽ.ഡി.എഫ് അംഗമായ ഷീല ചാരു ഭരണപക്ഷത്തെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞതോടെ ഷീല സംഘർഷമുണ്ടാക്കുകയായിരുന്നുവെന്ന് കൗൺസിലർമാർ പറഞ്ഞു.
തുടർന്ന് മുൻ നഗരസഭ അധ്യക്ഷ കെ.കെ. നീനുവിന് സമീപത്തെത്തുകയും മർദിക്കുകയായിരുന്നുവെന്ന് കൗൺസിലർമാർ പറഞ്ഞു.തുടർന്ന് നീനു, ഷീല ചാരുവിനെ തള്ളിയിട്ടു. ഒടുവിൽ മുഴുവൻ അംഗങ്ങളും ശബ്ദമുണ്ടാക്കിയതോടെ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി കെ.കെ. നീനു അറിയിച്ചു. നിലവിലെ നഗരസഭ അധ്യക്ഷ ഉഷ പ്രവീണിന് നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.