കാക്കനാട്: ഓണസമ്മാന വിവാദവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന നടത്തി. പ്രാഥമിക പരിശോധനയുടെ ഭാഗമായാണ് എത്തിയത്. സി.സി ടി.വി ദൃശ്യങ്ങൾ അടക്കമുള്ള രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിച്ചത്. നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ നൽകിയ പരാതിയിലാണ് നടപടി.
വെള്ളിയാഴ്ച വൈകീട്ട് നാേലാടെ ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. തിരുവനന്തപുരം-കൊച്ചി യൂനിറ്റുകളിലെ പത്തോളം ഉദ്യോഗസ്ഥർ പങ്കെടുത്തു.
നഗരസഭ അധ്യക്ഷയുടെ മുറി തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും അധ്യക്ഷ സ്ഥലത്തില്ലാത്തതിനാൽ അതിന് കഴിഞ്ഞില്ല. തുടർന്ന് വിളിച്ചുവരുത്താൻ ശ്രമിച്ചെങ്കിലും മറ്റൊരു യോഗത്തിലായതിനാൽ മുറി തുറന്നുള്ള പരിശോധന നടന്നില്ല.
കൗൺസിലർമാരുടെ പരാതിയെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചാൽ മാത്രം കേെസടുത്ത് അന്വേഷണം ആരംഭിക്കാനാണ് വിജിലൻസ് തീരുമാനം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിജിലൻസിന് പരാതി നൽകിയത്. പിന്നീട് തുടർച്ചയായി അവധി ദിനങ്ങളായതിനാൽ നടപടി വൈകുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം കൗൺസിലർമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെത്തിയത്.
ഓണസമ്മാന വിവാദത്തിന് പുറമെ അനധികൃത നിയമനങ്ങൾ നടത്തി, 4300 ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിൽ ക്രമക്കേട്, തോട് വൃത്തിയാക്കുന്നതിന് ചട്ടങ്ങൾ ലംഘിച്ച് ടെൻഡർ നൽകി എന്നിങ്ങനെ എൽ.ഡി.എഫ് നൽകിയ മറ്റു മൂന്ന് പരാതിയുമായി ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.