വൈപ്പിൻ: എടവനക്കാട്, നായരമ്പലം പ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷം. സംസ്ഥാനപാതക്ക് പുറമെ ഇടറോഡുകളിലും ശല്യം രൂക്ഷമാണ്. എടവനക്കാട് അണിയിൽ, പഴങ്ങാട്, നായരമ്പലം മാർക്കറ്റ് എന്നിവിടങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. കുട്ടികള്‍ ഭയന്നാണ് സ്കൂളിലും മദ്റസയിലും പോകുന്നത്.
ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യന്നവര്‍ക്കും ഭീഷണിയാണ്. അടുത്തിടെയാണ് എടവനക്കാട് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ തെരുവുനായ് കടിച്ചു പരിക്കേല്പിച്ചത്. കായിക പരിശീലനെത്തിയ വിദ്യാർഥികൾ ഉൾപ്പെടെ വഴിയാത്രക്കാരായ അഞ്ചോളം പേർക്കും കടിയേറ്റിരുന്നു.
ചെറായി, കുഴുപ്പിള്ളി, എടവനക്കാട് അണിയിൽ, ചാത്തങ്ങാട്, ബീച്ചുകളിലും ശല്യം രൂക്ഷമാണ്. ബീച്ചുകളിൽ മാലിന്യം നിറഞ്ഞതോടെയാണ് നായ്ക്കൾ കൂടുതലായി കാണപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.