വൈപ്പിന്‍: മഴ മുന്നറിയിപ്പ് ശക്തമാകുമ്പോഴും കടല്‍ഭിത്തിയുടെ അപര്യാപ്തതകള്‍ പരിഹരിക്കാനോ കരയിലേക്ക് അടിച്ചുകയറുന്ന കടല്‍വെള്ളം ജനവാസമേഖലയിലേക്ക് ഒഴുകാതെ മറ്റു ജലാശയങ്ങളിലേക്ക് ഒഴുക്കിവിടാനോ നടപടിയില്ല. കള്ളക്കടല്‍ പ്രതിഭാസവുമായി ബന്ധപ്പെട്ടും മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.
ഇക്കുറി മഴയും കാറ്റും ശക്തമായി കടല്‍ക്ഷോഭമുണ്ടായാല്‍ എടവനക്കാട്-നായരമ്പലം തീരവാസികള്‍ കിടപ്പാടമുപേക്ഷിച്ച് ക്യാമ്പുകളിലേക്ക് മാറേണ്ട അവസ്ഥയാണ്. നായരമ്പലം പുത്തന്‍ കടപ്പുറം മുതല്‍ എടവനക്കാട് ചാത്തങ്ങാട് കടപ്പുറം വരെ നാലുകിലോമീറ്റര്‍ തീരത്താണ് കടല്‍കയറ്റം ഭീതി വിതക്കുന്നത്. പുത്തന്‍ കടപ്പുറത്ത് അടിച്ചുകയറുന്ന കടല്‍ വെള്ളം ഒഴുകിപ്പോകാനുള്ള കലുങ്കുകള്‍ പോലും സജ്ജമാക്കിയിട്ടില്ല. വെളിയത്താംപറമ്പില്‍ ജിയോ ബാഗ് ഭിത്തി ഒരുക്കിയിട്ടുണ്ടെങ്കിലും കടല്‍ഭിത്തി തകര്‍ന്ന നിലയിലാണ്. ആഴ്ചകള്‍ക്കുമുമ്പ് ചെറിയ തോതില്‍ കടല്‍കയറ്റം ഉണ്ടായപ്പോള്‍തന്നെ ജനവാസ മേഖലകളിലേക്ക് വെള്ളം കയറി.
ഓരോ തവണയും വലിയ തുക മുടക്കി മണല്‍വാട സ്ഥാപിക്കുന്ന രീതിയാണ് നിലവിലുള്ളത്. എടവനക്കാട്, പഴങ്ങാട്, നായരമ്പലം പ്രദേശങ്ങളില്‍ കടല്‍ഭിത്തി ഇടിഞ്ഞുപോയത് കാരണം പുലിമുട്ടുകള്കൊണ്ട് ഒരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.