വൈപ്പിന്‍: രൂക്ഷമായ കടലാക്രമണം നേരിട്ട വൈപ്പിന്കരയിലെ കടല്‍ത്തീരങ്ങള്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. നിയുക്ത എം.എൽ.എ കെ. എന്‍. ഉണ്ണികൃഷ്ണെൻറ അഭ്യര്‍ഥന പ്രകാരമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയിരുന്നിട്ടും സംഘം സന്ദര്‍ശനം നടത്തിയത്. എളങ്കുന്നപ്പുഴ കടപ്പുറത്ത് കടല്‍ഭിത്തി പുനര്‍നിര്‍മിക്കും. ചാപ്പക്കടപ്പുറത്ത് ജിയോ ബാഗ് സ്ഥാപിക്കും. ഞാറക്കല്‍ ആറാട്ടുവഴി, ഐ.സി.എ.ആര് എന്നിവിടങ്ങളില്‍ മണല്‍വാട നിര്‍മിക്കും. തകര്‍ന്നുകിടക്കുന്ന കടല്‍ഭിത്തി പുനര്‍നിര്‍മിക്കും.
തോടുകളിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമുണ്ടാക്കും. നായരമ്പലം വെളിയത്താംപറമ്പ് തീരത്ത് തകര്‍ന്ന കടല്‍ഭിത്തി പൂര്‍ണമായും പുനര്‍നിര്‍മിക്കേണ്ടിവരും. ഇവിടെ ആവശ്യമുള്ളിടത്ത് മണല്‍വാട നിര്‍മിക്കും. എടവനക്കാട് അണിയല്, പഴങ്ങാട് ബീച്ചില്‍ കടല്‍ഭിത്തി പുനര്‍നിര്‍മിക്കും.
കുഴുപ്പിള്ളിയിലും ചെറായി രക്തേശ്വരി ബീച്ചിലും ജിയോ ബാഗ് സ്ഥാപിക്കുകയും മണല്‍വാട നിര്‍മിക്കുകയും ചെയ്യും. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കും. ഇറിഗേഷന്‍ വകുപ്പ് എറണാകുളം ഡിവിഷന് എക്സി. എന്‍ജിനീയര്‍ ടി.പി. സന്ധ്യ, അസി. എക്സി. എന്‍ജിനീയര്‍ ജി. പ്രവീണ്‍ലാല്‍, അസി.എന്‍ജിനീയര്‍ വി.എസ്. ജയരാജൻ, ഓവര്‍സീയര്‍ കെ.ജെ. ജിത എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.