നാടകമറിഞ്ഞ് 'മഞ്ചാടിക്കൂട്ടം'

പെരിനാട്: കുട്ടികൾക്കായി സംഘടിപ്പിച്ച 'മഞ്ചാടിക്കൂട്ടം' അവധിക്കാല സർഗോത്സവത്തിൽ അഞ്ചാം ദിവസം നാടകത്തി‍ൻെറ അകമറിവുകൾ പകർന്നുനൽകി. രചയിതാവും സംവിധായകനുമായ പി.ജെ. ഉണ്ണികൃഷ്ണനാണ് ശിൽപശാല നയിച്ചത്. ഹെഡ്മിസ്​ട്രസ്​ വി.ജി. ശ്രീലത, അജയകുമാർ, വിജയലക്ഷ്മി, പി.ടി.എ പ്രസിഡന്‍റ് ജി.സുനിൽ, വൈസ്​ പ്രസിഡന്‍റ് സുനിൽകുമാർ, എസ്​.എം.സി കൺവീനർ എസ്​. കിഷോർ, ക്യാമ്പ് ഡയറക്ടർ ആർ. തുളസി എന്നിവർ സംസാരിച്ചു. ശനിയാഴ്ച 'കരകൗശല'ത്തിൽ എസ്​. അനില, എം.ജി. അനില, ബീന എന്നിവർ വിവിധ അലങ്കാരവസ്​ത്തുക്കളും പഠനോപകരണങ്ങളും നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കും. എസ്​.പി.സി ക്യാമ്പ് കുണ്ടറ: എം.ജി.ഡി ഹയർ സെക്കൻഡറി സ്​കൂളിലെ ദ്വദിന എസ്​.പി.സി ക്യാമ്പ് കുണ്ടറ പഞ്ചായത്ത് പ്രസിഡന്‍റ് മിനി തോമസ്​ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സാജു വർഗീസ്​ അധ്യക്ഷത വഹിച്ചു. കുണ്ടറ സ്റ്റേഷൻ ഹൗസ്​ ഓഫിസർ മഞ്ചുലാൽ, ഹെഡ്മാസ്റ്റർ അലക്സ്​ തോമസ്​, വാർഡംഗം കെ. ദേവദാസ്​, സൈമൺ സാമുവൽ, ഷീജ എം. റിച്ചാർഡ്, സിന്ധുമേരി ഫിലിപ്, ജെയ്സി സൂസൻ തോമസ്​, ഫിലിപ് എം. ഏലിയാസ്​, തോമസ്​ ജോർജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.