ചീരയിൽ താരമായി വാത്താങ്കര ചീര

കുണ്ടറ: കൃഷിവകുപ്പ് പ്രത്യേക താൽപര്യമെടുത്ത് സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്ന വാത്താങ്കര ചീര കൃഷി കുണ്ടറയിൽ ആരംഭിച്ചു. മികച്ച കർഷകനായ കാത്തിരകോട് കുതിരപ്പന്തിയിൽ പ്രദീപാണ് 50 സെന്റിൽ വാത്താങ്കര ചീരകൃഷി ചെയ്യുന്നത്. ഈ പ്രത്യേക ചീര വികസിപ്പിച്ചത് ചെങ്കൽ ഗ്രാമത്തിലെ തങ്കയ്യൻ ബ്ലാക്കാലയാണ്. പ്രതിരോധശേഷിയും ഏറെ ജൈവഗുണവും ഉള്ളതാണ് ഈ ഇനം. പൂക്കുന്നതിന് ആറുമാസം വേണം. ഈ ആറുമാസം വരെയും വിളവെടുക്കാം എന്ന പ്രത്യേകതയുമുണ്ട്. ഒരു ചീരയിൽനിന്ന് തന്നെ 250 ഗ്രാം വിത്ത് കിട്ടും. ഒരു കിലോഗ്രാം വിത്തിന്​ ഇപ്പോൾ 3500 രൂപ വിലയുണ്ട്. കൃഷിഭവൻ വഴി ലഭിച്ച അര കിലോഗ്രാം വിത്ത് ഉപയോഗിച്ചാണ് പ്രദീപ് കൃഷിയിറക്കിയത്. ഇതിൽനിന്ന് ഉൽപാദിപ്പിക്കുന്ന വിത്ത് കർഷകർക്ക് നൽകും. ഭാര്യ പ്രിയയും മക്കളായ ചിന്മയിയും വരദയും ചേർന്നാണ് കരപ്പുരയിടത്തിലും വയലിലും വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നത്. പ്രദീപിന് എല്ലാ സഹായവുമായി കുണ്ടറ കൃഷിഭവനും ഉണ്ട്. അസി. കൃഷി ഓഫിസർ സുജയും കൃഷി അസിസ്റ്റൻറ് ഷീജയും ആഴ്ചയിൽ ഒരിക്കൽ പ്രദീപിന്റെ കൃഷിയിടങ്ങൾ സന്ദർശിക്കുന്നു. ബില്ലുവും റോബിനുമാണ്​ സഹായികൾ. ചിത്രം: പ്രദീപും കൃഷി ഉദ്യോഗസ്ഥരും ബില്ലുവും വാത്തങ്ക ചീര കൃഷിയിടത്തിൽ - കുണ്ടറ -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.