കുണ്ടറ: കേന്ദ്ര ഗവ. ജനവിരുദ്ധ കർഷകവിരുദ്ധ കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം സി.ഐ.ടി.യു, കർഷകത്തൊഴിലാളി യൂനിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ അഞ്ചാലുമ്മൂട് കോർപ്പറേഷൻ മൈതാനിയിൽ ചേർന്ന ജനകീയ കൂട്ടായ്മ കർഷകസംഘം ജില്ല സെക്രട്ടറിയും സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗവുമായ സി. ബാൾഡ്വിൻ ഉദ്ഘാടനം ചെയ്തു. സി.പി.എം അഞ്ചാലുമ്മൂട് എരിയ കമ്മിറ്റി സെക്രട്ടറി കെ.ജി. ബിജു കർഷക സംഘം ജില്ല എക്സിക്യൂട്ടിവ് അംഗം ജോൺ ഫിലിപ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.എസ്. ജയൻ, കർഷക തൊഴിലാളി യൂനിയൻ ഏരിയാ സെക്രട്ടറി എസ്. ശശിധരൻ, സി.ഐ.ടി.യു ഏരിയാ പ്രസിഡൻറ് എ. അമാൻ, എൻ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.