കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യെ ര​ക്ഷി​ക്കു​ന്ന അ​ഞ്ചാ​ലും​മൂ​ട് എ​സ്.​ഐ സ​ഞ്ജ​യ​ൻ

കിണറ്റിൽ വീണ വയോധികക്ക്​ രക്ഷകരായി പൊലീസ്

അ​ഞ്ചാ​ലും​മൂ​ട്: കി​ണ​റ്റി​ൽ വീ​ണ് പ്രാ​ണ​നു​വേ​ണ്ടി പി​ട​ഞ്ഞ വ​യോ​ധി​ക​ക്ക്​ ര​ക്ഷ​ക​രാ​യി അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്. അ​ഞ്ചാ​ലും​മൂ​ട് ആ​നെ​ച്ചു​ട്ട​മു​ക്കി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വ​രം ല​ഭി​ച്ച ഉ​ട​ൻ അ​ഞ്ചാ​ലും​മൂ​ട്​ ഇ​ൻ​സ്‌​പെ​ക്ട​ർ ധ​ർ​മ​ജി​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ സ​ഞ്ജ​യ​ൻ, എ.​എ​സ്.​ഐ രാ​ജേ​ഷ്‌ കു​മാ​ർ, സി.​പി.​ഒ ശി​വ​കു​മാ​ർ, ഡ്രൈ​വ​ർ എ.​എ​സ്.​ഐ അ​നൂ​ജ് എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ടു.

സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘം കാ​ണു​ന്ന​ത് കി​ണ​റ്റി​ൽ മു​ങ്ങി താ​ഴു​ന്ന വ​യോ​ധി​ക​യെ​യാ​ണ്. അ​ഗ്നി​ര​ക്ഷാ​സേ​ന വ​രു​ന്ന​തു​വ​രെ സ​മ​യം പാ​ഴാ​ക്കാ​ൻ ഇ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ എ​സ്.​ഐ സ​ഞ്ജ​യ​ൻ ഉ​ട​ൻ കി​ണ​റ്റി​ലേ​ക്ക് ഇ​റ​ങ്ങി വാ​യോ​ധി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​യോ​ധി​ക​യെ പു​റ​ത്തെ​ത്തി​ച്ചു. സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആ​യ​തി​ന്റെ ആ​ത്മ​സം​തൃ​പ്തി​യി​ലാ​ണ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ.

Tags:    
News Summary - Police rescued an elderly woman who fell into a well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.