കുന്നിക്കോട്: ആവണീശ്വരം റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സാധ്യത പരിശോധന ബുധനാഴ്ച നടക്കും. രാവിലെ 10.30ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം നിലവിലെ ലവല്‍ക്രോസ് സന്ദര്‍ശിക്കും. പത്തനാപുരം വാളകം ശബരീ ബൈപാസില്‍ ആവണീശ്വരം ലെവല്‍ക്രോസിന് പകരം റെയില്‍വേ മേൽപാലം നിർമിക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ പുരോഗമിക്കുന്നുണ്ട്.
നിര്‍മാണത്തിനാവശ്യമായ അനുമതി റെയില്‍വേ മന്ത്രാലയം നല്‍കിയിട്ടുണ്ട്. പ്രവർത്തി ആരംഭിക്കുന്നതിന്റെ സാധ്യത മനസ്സിലാക്കാനാണ് ഉദ്യോഗസ്ഥസംഘം ബുധനാഴ്ച സ്ഥലത്തെത്തുക. സംസ്ഥാന- കേന്ദ്ര സര്‍ക്കാറുകളുടെ സംയോജിത ഫണ്ട് വിനിയോഗിച്ചാണ് പുതിയ മേല്‍പാലം നിർമിക്കുന്നത്. മേല്‍പാലം മാത്രമാകും റെയില്‍വേ പൂര്‍ത്തിയാക്കുക. അപ്രോച്ച് റോഡുകളുടെയും അനുബന്ധസംവിധാനങ്ങളുടെയും നിര്‍മാണം സംസ്ഥാന സര്‍ക്കാറിനാണ്.
സംസ്ഥാന സര്‍ക്കാറിന്റെ നിര്‍മാണ ഏജന്‍സിയായ റോഡ് ബ്രിഡ്ജസ് കണ്‍സ്ട്രക്ഷന്‍ കോർപറേഷനാണ് നിര്‍മാണചുമതല. കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ, മധുര ഡിവിഷനല്‍ റെയില്‍വേ മാനേജര്‍, സംസ്ഥാന സര്‍ക്കാറിന്റെ നിര്‍മാണ ഏജന്‍സിയായ റോഡ് ബ്രിഡ്ജസ് കണ്‍സ്ട്രക്ഷന്‍ കോർപറേഷനിലെ ഉദ്യോഗസ്ഥന്മാര് എന്നിവരുടെ സംഘം സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണം ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.