കടയ്ക്കൽ: മടത്തറ-കടയ്ക്കൽ റോഡിൽ മടത്തറ ജങ്ഷനിൽ ഉള്ള എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടർ കുത്തിപ്പൊളിച്ച് കവർച്ച ശ്രമം നടത്തിയതിൽ അന്വേഷണം ഊർജിതമാക്കി ചിതറ പൊലീസ്.
കൗണ്ടറിൽ പണം നിറയ്ക്കാൻ എത്തിയ ഏജൻസി ജീവനക്കാരനായ തൊളിക്കോട് സ്വദേശി സുജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കൗണ്ടറിനുള്ളിലെ സി.സി.ടി.വി കാമറകൾ മറച്ച നിലയിലും കേബിളുകളും പണം നിറക്കുന്ന ഭാഗത്തെ നമ്പർ ലോക്കുകളും നശിപ്പിച്ച നിലയിലും കണ്ടെത്തി. കഴിഞ്ഞ പതിനാറിനും ഇരുപതിനും ഇടയിലാണ് സംഭവമെന്നാണ് പൊലീസ് കണക്കാക്കുന്നത്. റൂറൽ പൊലീസ്, ഫോറൻസിക്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
കൗണ്ടറിന് മുന്നിലെ കടകളിലെയും മറ്റും സി.സി.ടി.വികൾ പരിശോധിച്ചാണ് അന്വേഷണം ആരംഭിച്ചത്. കൊട്ടാരക്കര ഡിവൈ.എസ്.പിയുടെയും ചിതറ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.