ചാത്തന്നൂർ: കരടിപ്പേടിയിൽ ചാത്തന്നൂർ നിവാസികൾ കഴിയുമ്പോൾ അന്വേഷണം മതിയാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ച രണ്ടരയോടെ വരിഞ്ഞം ഭാഗത്ത് പട്രോളിങ് നടത്തി മടങ്ങുകയായിരുന്ന ചാത്തന്നൂർ പൊലീസിെൻറ വാഹനത്തിന് മുന്നിലൂടെയാണ് കരടിചാടിയത്. പൊലീസ് സംഘം പുലർച്ച വരെ പ്രദേശമാകെ തിരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. വനം വകുപ്പിെൻറ അഞ്ചൽ റേഞ്ച് ഓഫിസിൽനിന്ന് റാപിഡ് റെസ്പോൺസ് ടീമും വനപാലകരുമെത്തി പരിസരമാകെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കരടി പോയെന്ന് പറയുന്ന സ്ഥലത്ത് ചില കാൽപ്പാടുകൾ കണ്ടെങ്കിലും അത് കരടിയുടേതാണെന്ന് സ്ഥിരീകരിക്കാനുമായില്ല. കരടി തങ്ങാൻ സാധ്യതയുള്ള എല്ലാ മേഖലകളും തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇതോടെ ഇരുപതംഗ സംഘം ബുധനാഴ്ച തിരികെ പോയി. തിരച്ചിൽ കഴിെഞ്ഞങ്കിലും പ്രദേശത്തെ വീടുകളിൽ പകൽ സമയത്തു പോലും ആളുകൾ ഒറ്റക്ക് വെളിയിൽ ഇറങ്ങുന്നില്ല. വളർത്തുമൃഗങ്ങളെയെല്ലാം വീട്ടിനുള്ളിൽ കെട്ടിയിട്ടിരിക്കുകയാണ്. അടിയന്തരമായി ചെറിയ കാടുകൾ വെട്ടിത്തെളിച്ച് ജനങ്ങളുടെ ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.