പന്മന ഗ്രാമപഞ്ചായത്തിൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റുടെ നേതൃത്വത്തിൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പിടികൂടിയപ്പോൾ

പരിശോധന ശക്തമാക്കി; പന്മന ഗ്രാമപഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നം പി​ടി​കൂ​ടി

ച​വ​റ: പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലും കാ​ട്ടി​ൽ മേ​ക്ക​തി​ൽ ഉ​ത്സ​വ മേ​ഖ​ല​യി​ലും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം ത​ട​യു​ന്ന​തി​നു​വേ​ണ്ടി പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഗി​രീ​ഷ് കു​മാ​റി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത്ത​ല സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ കാ​ട്ടി​ൽ ദേ​വീ​ക്ഷേ​ത്ര പ​രി​സ​ര​ത്തു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് 50 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.

പ​രി​ശോ​ധ​ന​യി​ൽ വി.​ഇ.​ഒ​മാ​രാ​യ ശാ​രി​ക വി​ശാ​ൽ, വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ലൈ​സ​ൻ​സ് പു​തു​ക്കാ​ത്ത വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ര​വ​ധി പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

Tags:    
News Summary - Banned plastic product seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.