ചവറ: തേവലക്കര പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. പാലയ്ക്കൽ നോർത്ത് വാർഡിൽ പഞ്ചായത്ത് അംഗമായിരുന്ന സി.പി.എമ്മിലെ ബീന റഷീദിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് . ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ ബിസ്മിയാണ്. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദധാരിയായ ബിസ്മി ക്ഷീരകർഷക കൂടിയാണ്. സി.പി.എമ്മിലെ സുബിന ഷമീർ ആണ് എൽ.ഡി.എഫ് സ്ഥാനാർഥി. സോഷ്യോളജി ബിരുദധാരിയാണ് സുബിന. തേവലക്കര പഞ്ചായത്തിലെ തന്നെ കോയിവിള സൗത്ത് പന്ത്രണ്ടാം വാർഡിൽ കോൺഗ്രസ് അംഗമായിരുന്ന ഡെൽമ മേരി രാജിവെച്ച് വിദേശത്തേക്ക് പോയതിനാലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സി.പി.എമ്മിലെ അജിതാസാജൻ ആണ് ഇവിടത്തെ എൽ.ഡി.എഫ് സ്ഥാനാർഥി. കോൺഗ്രസിലെ ബി. സാന്ദ്രയാണ് യു.ഡി.എഫ് സ്ഥാനാർഥി. ധനതത്ത്വശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദധാരിയാണ് സാന്ദ്ര.
പാലയ്ക്കൽ വടക്ക് വാർഡിൽ സി.പി.എം പ്രതിനിധിയായിരുന്ന ബീന റഷീദ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 385 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ റംലാ ബീവിയെയാണ് പരാജയപ്പെടുത്തിയത്. കോയിവിള സൗത്തിൽ കോൺഗ്രസിലെ ഡെൽമ മേരി 268 വോട്ടിനാണ് സി.പി.എം സ്ഥാനാർഥി റീന ജോസിനെ പരാജയപ്പെടുത്തിയത്. 23 അംഗ പഞ്ചായത്തില്‍ യു.ഡി.എഫ് 13, എല്‍.ഡി.എഫ് ഒമ്പത്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.