കടയ്ക്കൽ: സപ്ലൈകോ ഗോഡൗണിലെ തിരിമറിയെ തുടർന്ന് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി. നാലു പേരെ സസ്പെൻഡ് ചെയ്തു. ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ.പി. അരുൺകുമാർ, വി.ബി. ബിജു, എൽ.എൽ. ഷീബ, ഷീബാരാജ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ചടയമംഗലം സൂപ്പർമാർക്കറ്റിലെ ഇൻ ചാർജ് എസ്. സുരേഷ് കുമാറിനാണ് ഗോഡൗണിന്റെ പകരം ചുമതല.
സപ്ലൈകോ കൊട്ടാരക്കര താലൂക്ക് ഡിപ്പോയുടെ പരിധിയിലുള്ള ഗോഡൗണിലാണ് ക്രമക്കേട് കണ്ടെത്തിയത്. പച്ചരി, കുത്തരി തുടങ്ങിയ സാധനങ്ങള്‍ കണക്കില്‍ കാണിച്ചിരിക്കുന്ന അളവില്‍ ഗോഡൗണില്‍ ഉണ്ടായിരുന്നില്ല. തിരിമറി നടന്നെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്കെതിരെ ദക്ഷിണമേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ നടപടിയെടുത്തത്. ഗോഡൗണിനെതിരെ മുമ്പും നിരവധിതവണ പരാതികള്‍ ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.