കരുനാഗപ്പള്ളി: ഭക്ഷ്യസുരക്ഷ വിഭാഗം സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പുതിയകാവിൽ നിന്ന് മാരകമായ രാസവസ്തു കലർത്തിയ 1000 പാക്കറ്റ് ബോംബെ മിഠായി പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെ പുതിയകാവിന് വടക്കുവശം ഇതരസംസ്ഥാനക്കാരായ മിഠായി നിർമാതാക്കളുടെ താമസ സ്ഥലത്തെത്തിയായിരുന്നു പരിശോധന.
ഇവിടെ വിവിധ വാടകമുറികളിലായി 25ഓളം പേരായിരുന്നു മിഠായി നിർമാണത്തിലും വിൽപനയിലും ഏർപ്പെട്ടിരുന്നത്. മിഠായി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നാല് മെഷീനുകളും നിറം ചേർക്കാനുപയോഗിക്കുന്ന റോഡമിൻ എന്ന രാസവസ്തുവും പിടികൂടി. സ്പെഷൽ ടാസ്ക് ഫോഴ്സിനൊപ്പം കരുനാഗപ്പള്ളി ഫുഡ് സേഫ്റ്റി ഓഫിസർ ചിത്ര, ചവറ ഫുഡ് സേഫ്റ്റി ഓഫീസർ ഷീന ഐ. നായർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.